Specials

യേശുദേവന്‍റെ കുരിശു മരണത്തിന്‍റെ ഓർമയിൽ ദുഃഖവെള്ളി

യേശുദേവന്‍റെ കുരിശു മരണത്തിന്‍റെ സ്മരണ പുതുക്കിയാണ് ക്രൈസ്‌തവർ ദുഃഖവെള്ളി ആചരിക്കുന്നു. ഗോഗുല്‍ത്താമലയിലേക്ക് കുരിശുമായി പീഡനങ്ങള്‍ സഹിച്ച് യേശു നടത്തിയ യാത്രയുടെയും അതിനുശേഷമുള്ള കുരിശുമരണത്തിന്‍റെയും സഹനത്തിന്റെയും ഓര്‍മ പുതുക്കലാണ് ദുഃഖവെള്ളി. യേശുവിന്‍റെ മൃതദേഹത്തിന്‍റെ പ്രതിരൂപം വഹിച്ചുകൊണ്ടുള്ള നഗരികാണിക്കല്‍ ചടങ്ങ് ദുഃഖ വെള്ളിയുടെ ഭാഗമായി പള്ളികളിൽ നടത്താറുണ്ട്.

യഥാർത്ഥത്തിൽ ദുഃഖവെള്ളി എന്നത് വിശുദ്ധ വെള്ളിയാണ്. സ്നേഹത്തിന്‍റെയും ത്യാഗത്തിന്‍റെയും ഓർമ്മകൾ ഉണർത്തുന്ന ഒരു വെള്ളിയാഴ്ച. ദുഃഖവെള്ളി എന്ന് കേൾക്കുമ്പോൾ മനസ്സിൽ വരുന്ന ഒരു ചിന്തയാണ് കുരിശിന്‍റെ വഴി. യേശു കുരിശു ചുമന്നു കൊണ്ട് കാല്‍വരിയിലേക്ക് യാത്ര ചെയ്തത് ഒരു വെള്ളിയാഴ്ചയായിരുന്നു.ഇതെന്‍റെ രക്തമാണ്. ഇതെന്‍റെ ഓർമ്മയ്ക്കായി ചെയ്യുവിൻ എന്ന് പറഞ്ഞ് സ്വന്തം മാംസത്തെയും, രക്തത്തെയും പങ്കുവെച്ച് നൽകിയ ക്രിസ്തു കടന്നുപോയ ദുഃഖവെള്ളി അനുഭവങ്ങളെയാണ് വെള്ളിയാഴ്ച നാം ആചരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button