ന്യൂഡല്‍ഹി: കൊറോണ വിവരങ്ങള്‍ വ്യക്തികള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റകൃത്യമാണെന്നുള്ള രീതിയിൽ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാപകമായി വ്യാജപ്രചരണം. സര്‍ക്കാരിനല്ലാതെ മറ്റാര്‍ക്കും കൊറോണയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പ്രചരിപ്പിക്കാനാകില്ലെന്നും ഉത്തരവ് ലംഘിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റകൃത്യമാണെന്നുമാണ് പ്രചരിച്ചത്. ഗ്രൂപ്പുകളുടെ അഡ്മിന്‍മാര്‍ ഈ നിര്‍ദ്ദേശം അംഗങ്ങള്‍ക്ക് കൈമാറണമെന്നും വാട്സാപ്പ് ഗ്രൂപ്പുകളെ പോലീസ് നിരീക്ഷിച്ചുവരികയാണെന്നും വ്യാജ സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു. ലൈവ് ലോ വെബ്‌സൈറ്റിന്റെ ലിങ്കിനൊപ്പമായിരുന്നു ഈ വാർത്ത പ്രചരിച്ചത്. എന്നാൽ ലൈവ് ലോ തന്നെ ഈ സന്ദേശം തെറ്റാണെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ്.
സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിന്ന് സ്ഥിരീകരണം തേടാതെ കൊറോണ വൈറസുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് തടയാന്‍ നടപടി സ്വീകരിക്കണെന്നാവശ്യവുമായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയോട് അഭ്യര്‍ഥിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ലൈവ്‌ലോയുടെ വാര്‍ത്തയോടൊപ്പമാണ് വ്യാജ വാര്‍ത്ത പ്രചരിച്ചത്.
Post Your Comments