Latest NewsNewsSaudi ArabiaGulf

ജോലിക്കിടെ വൈദ്യുതാഘാതമേറ്റ് ചികിത്സയിലായിരുന്ന പ്രവാസി, ഒടുവിൽ മരണത്തിന് കീഴടങ്ങി

റിയാദ് : ജോലിക്കിടെ വൈദ്യുതാഘാതമേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രവാസി ഒടുവിൽ മരണത്തിന് കീഴടങ്ങി. കൊല്ലം കടയ്ക്കൽ ചിതറ വളവുപച്ച മഹാദേവര്‍ കുന്ന് സ്വദേശി പ്ലാവിള വീട്ടില്‍ ഹുസൈനാണ് (48)  സൗദിയിൽ റിയാദിൽ മരിച്ചത്.

Also read : വീടിനുള്ളില്‍ക്കഴിയണമെന്ന് കൈകൂപ്പി ജനങ്ങളോടഭ്യര്‍ത്ഥിച്ച് പോലീസുകാര്‍… നിങ്ങള്‍ ഞങ്ങളുടെ രക്ഷകരാണ്… നിങ്ങള്‍ പറയുന്നത് ഞങ്ങള്‍ അക്ഷരം പ്രതി പാലിച്ചിരിക്കുമെന്ന് ജനങ്ങളും

നാല് ദിവസം മുമ്പായിരുന്നു സംഭവമെന്നാണ് വിവരം. റിയാദിൽ നിന്ന് 200 കിലോമീറ്ററകലെ മജ്മഅയിൽ സ്പോൺസറുടെ വീട്ടിൽ പെയിൻറിങ് ജോലിക്കിടെ വൈദ്യുതാഘാതമേൽക്കുകയായിരുന്നു. റിയാദ് ബദീഅയിലെ കിങ് സൽമാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ ചികിത്സയിൽ കഴിയുന്നതിനിടെ തിങ്കളാഴ്ച രാവിലെയാണ് മരണപ്പെട്ടത്. മൃതദേഹം റിയാദിൽ ഖബറടക്കും. ഭാര്യ: ജാസിയ. മക്കള്‍: ഷഫിന്‍ ഷാ, മുഹമ്മദ് ഷാ, ഷെഫിന ഫാത്തിമ.

shortlink

Related Articles

Post Your Comments

Related Articles


Back to top button