തൃശൂര്‍: അനില്‍ അക്കര എംഎല്‍എയുടെ തൃശൂര്‍ അടാട്ടുള്ള വീട്ടില്‍ പൂച്ചയുടെ തല കണ്ടെത്തിയതിൽ ദുരൂഹത. വീട്ടിലെ തൊഴുത്തില്‍ പശുക്കള്‍ക്ക് ഭക്ഷണം നല്കുന്ന പാത്രത്തില്‍ നിന്നാണ് പൂച്ചയുടെ തല കണ്ടെത്തിയത്. വീടിന് മുന്പില് പുലര്‍ച്ചെ ഒരാള്‍ നില്‍ക്കുന്നത് കണ്ടതായി അയല്‍വാസികള്‍ പറഞ്ഞതായി എംഎല്‍എ അറിയിച്ചു. രാവിലെ എം എല്‍ എ എത്തിയപ്പോഴാണ് തല കണ്ടത്.
കൊറോണ രോഗികളുടെ വാര്‍ഡില്‍ നിന്നും പിടികൂടിയ പൂച്ചകള്‍ ചത്തു, കാസർഗോഡ് ആശങ്ക
പൂര്‍ണമായും മൂടിവെച്ച പാത്രത്തിലാണ് പൂച്ചയുടെ തല കണ്ടത്. എന്നാല്‍ അത് കാര്യമാക്കാതെ കുഴിച്ചിടുകയും ചെയ്തു.ആളുകളെ പേടിപ്പെടുത്താന്‍ ആസൂത്രിതമായി ചെയ്തതാണിതെന്ന് എംഎല്‍എ ആരോപിച്ചു. സംഭവത്തില്‍ പേരാമംഗലം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments