Latest NewsIndia

ബിജെപി വനിതാ നേതാവും ഭര്‍ത്താവും കൊല്ലപ്പെട്ട നിലയില്‍

പശ്ചിമ ബംഗാളില്‍ ബിജെപിയുടെ വനിതാ സ്ഥാനാര്‍ഥിയെയും ഭര്‍ത്താവിനെയും ദൂരുഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഇന്നലെ രാത്രിയോടെയാണ് സംഭവമുണ്ടായത്.ശകുന്തള ഹല്‍ദാര്‍, ചന്ദ്ര ഹല്‍ദാര്‍ എന്നിവരെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇരുവരും ബിജെപി പ്രവര്‍ത്തകരായിരുന്നു. സൗത്ത് 24 പര്‍ഗനാസ് ജില്ലയിലെ കുല്‍ടലിയിലാണ് സംഭവം നടന്നത്. ബിജെപി വനിതാ പഞ്ചായത്ത് സ്ഥാനാർത്ഥികൂടിയായിരുന്നു ശകുന്തള ഹൽദർ .

രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടും ബംഗാളില്‍ ഭരണ കക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാനത്ത് അക്രമ രാഷ്ട്രീയം തുടരുകയാണ് എന്ന് ബിജെപി ആരോപിച്ചു..പശ്ചിമ ബംഗാളിൽ ദമ്പതികളെ ക്രൂരമായി കൊലപ്പെടുത്തിയതിനെ അപലപിച്ചു കൊണ്ടും തൃണമൂൽ കോൺഗ്രസിനെ വിമർശിച്ചു കൊണ്ടും ബിജെപി പശ്ചിമ ബംഗാൾ ഇന്ന് ട്വിറ്ററിൽ കുറിച്ചു . പശ്ചിമ ബംഗാളിലെ കുൽത്താലിയിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർത്ഥി ശകുന്തള ഹൽദറിനെയും ഭർത്താവ് ചന്ദ്ര ഹൽദറിനെയും ക്രൂരമായി കൊലപ്പെടുത്തി.

“ലോകം കൊറോണയോട് പോരാടുന്ന തിരക്കിലായിരിക്കാം, പക്ഷേ പശ്ചിമ ബംഗാളിൽ രാഷ്ട്രീയ കൊലപാതകങ്ങൾ തുടരുകയാണ്, ”ബിജെപി ബംഗാൾ ട്വീറ്റ് ചെയ്തു. ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ച ശേഷം പശ്ചിമ ബംഗാൾ പോലീസ് സംഭവം അന്വേഷിക്കുകയാണ്. ചൊവ്വാഴ്ച രാവിലെയാണ് അയൽവാസികൾ ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button