ലോകത്തെ കോവിഡ് ഭീതിയിലാക്കിയ ചൈനയോട് കണക്കുചോദിക്കണമെന്ന് സോഷ്യൽ മീഡിയയിൽ പ്രചാരണം. ലോകത്തെ പകുതിയിലേറെ രാജ്യങ്ങളെ ക്വാറന്‍റൈനിലും ഐസൊലേഷനിലും ലോക്ക്ഡൌണിലുമാക്കിയ സാഹചര്യം സൃഷ്ടിച്ചത് ചൈനക്കാരാണെന്നും അവർക്കെതിരെ കണക്ക് തീർക്കണമെന്നും ആഹ്വാനം ചെയ്തുകൊണ്ട് #MakeChinaPay, #ChinaLiedPeopleDied തുടങ്ങിയ ഹാഷ് ടാഗുകളാണ് പ്രചരിക്കുന്നത്. അതേസമയം ചൈനീസ് ഉൽപന്നങ്ങൾ ബഹിഷ്ക്കരിക്കാൻ ആഹ്വാനം ചെയ്തുകൊണ്ടാണ് ഒരു വിഭാഗം ആളുകൾ രംഗത്തെത്തിയിരിക്കുന്നത്.
ചൈനീസ് ആപ്ലിക്കേഷൻ ടിക് ടോക്കിനെതിരെയും രോഷം ഉയരുന്നുണ്ട്. #BoycottTikTok, #BoycottChineseProducts എന്നീ ഹാഷ് ടാഗുകളും ട്രെൻഡിങ്ങിലാണ്. ചില ലക്ഷ്യങ്ങളോടെ ചൈനക്കാർ ലോകത്തിന്‍റെ മറ്റ് ഭാഗങ്ങളിലേക്ക് വൈറസ് വ്യാപിപ്പിക്കുകയാണെന്നും അതിനാൽ ചൈനയിൽ നിന്ന് ഇറങ്ങുന്ന ഉൽപ്പന്നങ്ങളും ബഹിഷ്‌കരിക്കണമെന്നും ഒരുകൂട്ടർ ട്വിറ്ററിലൂടെയും മറ്റും പ്രചരിപ്പിക്കുന്നുണ്ട്.
Post Your Comments