UAELatest NewsNewsGulf

ദുബായിൽ വ്യാജ സന്ദേശങ്ങളും ,വീഡിയോ ദൃശ്യങ്ങളും പ്രചരിപ്പിച്ച പ്രവാസി പിടിയിൽ

ദുബായ് : വ്യാജ സന്ദേശങ്ങളും ,വീഡിയോ ദൃശ്യങ്ങളും പ്രചരിപ്പിച്ച പ്രവാസി ദുബായിൽ പിടിയിൽ. തെറ്റായ വിവരങ്ങള്‍ക്ക് പ്രചാരം നല്‍കുകയും പൊതു സമൂഹത്തിൽ ഭീതിപടർത്തുന്ന രീതിയിൽ ചില വീഡിയോ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുകയും ചെയ്തതിനാണ് അറസ്റ്റ്. ഇയാൾ ഏത് രാജ്യക്കാരനാണെന്നതുൾപ്പെടെയുള്ള വിവരങ്ങൾ ലഭ്യമല്ല.

Also read : ഫോര്‍വേഡ് ചെയ്യുന്ന സന്ദേശങ്ങളുടെ എണ്ണം, വീണ്ടും പരിധി ഏർപ്പെടുത്താനൊരുങ്ങി വാട്ട്സ്ആപ്പ്

അതേസമയം വ്യാജ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് ശക്തമായ മുന്നറിയിപ്പ് നൽകുന്ന പ്രസ്താവന പോലീസ് പുറത്തിറക്കി. ഫെഡറല്‍ ഐ.ടി നിയമ പ്രകാരം കഠിനമായ ശിക്ഷകളാണ് ഇത്തരക്കാർക്ക് ലഭിക്കുക. സമൂഹത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാവുകയും പൊതുസമൂഹത്തില്‍ ഭീതി പരത്തുകയും ചെയ്യുന്നതിനായി വാര്‍ത്തകളോ പ്രചരിപ്പിക്കുന്നതിനെതിരെ ഈ നിയമപ്രകാരമാണ് നടപടികള്‍ സ്വീകരിക്കുന്നതെന്നും വ്യാജ വാര്‍ത്തകളെ തെറ്റായ വിവരങ്ങളോ പ്രചരിപ്പിക്കുന്നത് പൊതുജനങ്ങളുടെ ശ്രദ്ധയില്‍ പെട്ടാല്‍ പോലീസ് മൊബൈല്‍ ആപ് വഴിയോ e-crime.ae പ്ലാറ്റ്ഫോം വഴിയോ വിവരമറിയിക്കണമെന്നും പ്രസ്താവനയിലൂടെ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button