KeralaLatest NewsNews

ലോക്ക് ഡൗൺ: സമൂഹത്തിലെ ആഘോഷങ്ങളും ചടങ്ങുകളും കൂട്ടത്തോടെ ഉപേക്ഷിക്കുമ്പോൾ ഫോട്ടോ-വീഡിയോഗ്രാഫി മേഖല രൂക്ഷമായ പ്രതിസന്ധിയില്‍

കൊച്ചി: രാജ്യത്ത് കോവിഡ് വ്യാപനം തുടരുമ്പോൾ ഇതിന്റെ പ്രത്യാഘാതം ഏറ്റവും കൂടുതല്‍ അനുഭവിക്കേണ്ടിവരുന്ന വിഭാഗങ്ങള്‍ക്കുമിടയില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന വിഭാഗമാണ് ഫോട്ടോ-വീഡിയോഗ്രാഫര്‍മാര്‍. സമൂഹത്തിലെ ആഘോഷങ്ങളും ചടങ്ങുകളും കൂട്ടത്തോടെ ഉപേക്ഷിക്കുകയും മാറ്റിവക്കപ്പെടുകയോ ചെയ്തത് കൊണ്ട് ഒരു വര്‍ഷം മുഴുവന്‍ സാമ്ബത്തിക പ്രതിസന്ധിയുടെ നിലയില്ലാ കയത്തിലാണ് ഈ വിഭാഗം എത്തപ്പെട്ടിരിക്കുന്നത്.

ഏറ്റവും കൂടുതല്‍ ആഘോഷപരിപാടികള്‍ നടക്കുന്ന മാസങ്ങളിലൂടെയാണിപ്പോള്‍ ലോക്ഡൌണ്‍ നടന്നുകൊണ്ടിരിക്കുന്നത്. തിരക്കുള്ള സീസണില്‍ നിന്നുള്ള വരുമാനം കൊണ്ട് കൂടിയാണ് മഴക്കാലമടക്കമുള്ള സമയങ്ങളില്‍ ഈ തൊഴില്‍ മേഖലയിലെ തൊഴിലാളികള്‍ കഴിഞ്ഞുകൂടുന്നത്. ഈ തൊഴില്‍ മേഖലയെ ആശ്രയിച്ച്‌ ഏതാണ്ട് 2 ലക്ഷത്തില്‍പ്പരം ആളുകള്‍ പ്രത്യക്ഷമായും പരോക്ഷമായും ജീവിച്ചുപോകുന്നുണ്ടെന്നാണ് കണക്ക്.

അനുദിന ജീവിത ചിലവുകള്‍ക്കുമപ്പുറം ഈ തൊഴിലാളികളെല്ലാം ലക്ഷങ്ങളുടെ കടബാധ്യതയുടെ ഭാരവും പേറുന്നവരാണ്. ഇതില്‍ തന്നെ പ്രത്യക്ഷമായി ഫോട്ടോ-വീഡിയോ മേഖലയെ ഉപജീവനമായി കണ്ടെത്തിയവരുടെ അവസ്ഥ വളരെ പ്രതിസന്ധിയിലാണ്. ആധുനിക കാലഘട്ടത്തിലെ ക്യാമറാ ഉപകരണങ്ങള്‍ സ്വന്തമാക്കുന്നതിനായി ബാങ്കുകള്‍ വഴിയും, ബജാജ് പോലുള്ള സ്ഥാപനങ്ങള്‍ വഴിയും ലക്ഷങ്ങളുടെ ബാധ്യതയാണ് ഈ തൊഴിലാളികളുടെ ചുമലിലുള്ളത്.

ഒരു സീസണ്‍ മുഴുവന്‍ നഷ്ടപ്പെട്ട ഈ തൊഴിലാളികളെ കാത്തിരിക്കുന്നത് വറുതിയുടെ ദിനങ്ങളാണ്. ലോക് ഡൌണ്‍ നിയന്ത്രണങ്ങളും ബാങ്ക് മൊറൊട്ടോറിയത്തിന്റെ കാലാവധിയും കഴിഞ്ഞാല്‍ ജീവിത പ്രാരാബ്ധങ്ങളും കടബാധ്യതകളും ഈ തൊഴിലാളികളെ ആത്മഹത്യയിലേക്ക് വരെ തള്ളിവിട്ടേക്കാം എന്ന ഗുരുതര അവസ്ഥയിലാണ് ഉള്ളത്.

കിടപ്പാടം പോലും സ്വന്തമായി ഇല്ലാത്തവരും വലിയ കടബാധ്യതകള്‍ പേറുന്നവരുമാണ് ഇക്കൂട്ടര്‍. ഈ രംഗത്തെ കമ്ബനികള്‍ നടത്തുന്ന കച്ചവടചൂഷണത്തിന്റെയും വാണിജ്യതന്ത്രങ്ങളുടെയും ഇരകള്‍ കൂടിയാണ് ഈ തൊഴിലാളികള്‍. വരുമാനത്തി ന്റെ സിംഹഭാഗവും ദിനംപ്രതി മാറിമാറിവരുന്ന ക്യാമറാ ഉല്പ്പന്നങ്ങളെ സ്വന്തമാക്കാന്‍ വേണ്ടി ചിലവഴിക്കേണ്ടി വരുന്ന ഹതഭാര്യര്‍.

ഈ തൊഴിലാളികളുടെ അതിജീവനത്തിനായി സര്‍ക്കാര്‍ തലത്തില്‍ ഒരു പദ്ധതിയും പ്രഖ്യാപിച്ചിട്ടില്ല. പീടിക തൊഴിലാളി ക്ഷേമനിധിയിലൂടെ 1000 രൂപ സഹായധനം പ്രഖ്യാപിച്ചെങ്കിലും നാമമാത്രമായ തൊഴിലാളികളാണ് ഈ ക്ഷേമനിധിയില്‍ ഫോട്ടോ-വീഡിയോഗ്രാഫി മേഖലയില്‍ നിന്നുള്ളത്. നിരവധിയായ ഫോട്ടോഗ്രാഫര്‍മാര്‍, വീഡിയോഗ്രാഫര്‍മാര്‍, ഡിസൈനേഴ്സ്, എഡിറ്റര്‍മാര്‍, ആല്‍ബം മേക്കേഴ്സ്, ലാമിനേഷ ന്‍വര്‍ക്കേഴ്സ്, ഈ ലോക്ക്ഡൌണ്‍ കാലഘട്ടത്തില്‍ പോലീസിനെ സഹായിച്ചുകൊണ്ടിരിക്കുന്ന ഡ്രോണ്‍ ഓപ്പറേറ്റേഴ്സ് തുടങ്ങിയ നിരവധി പേരാണ് ഒരാനുകൂല്യവും ലഭിക്കാതെ പുറത്ത് നില്‍ക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button