MollywoodLatest NewsKeralaNews

“താങ്കളെടുത്ത നടപടികളെ മനസു തുറന്ന് അഭിനന്ദിക്കുന്നു”; എന്റെ ഭാഗത്തു നിന്നുമുള്ള എളിയ സംഭാവനയായ 50 ലക്ഷം രൂപ സ്വീകരിക്കണമെന്ന് മുഖ്യ മന്ത്രിയോട് മോഹൻ ലാൽ

തിരുവനന്തപുരം: മലയാളത്തിന്റെ നടന വിസ്മയമായ മോഹൻ ലാൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപ നൽകാൻ തയ്യാറാണെന്ന് അറിയിച്ചു. പണം കൊടുക്കാനുള്ള സന്നദ്ധത അറിയിച്ച് പിണറായി വിജയന് അയച്ച കത്തിൽ മുഖ്യമന്ത്രി‌യുടെയും സർക്കാരിന്റെയും പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.

‘എല്ലാവരും വളരെയേറെ കഷ്ടപ്പെടുന്ന ഒരു കാലമാണ് ഇത്. ഈ മഹാമാരിയെ ചെറുക്കുന്നതിന് താങ്കളെടുത്ത നടപടികളെ മനസു തുറന്ന് അഭിനന്ദിക്കുന്നു. ഈ പ്രതിസന്ധി ഘട്ടത്തിലെ താങ്കളുടെ നേതൃത്വം നമ്മുടെ ചരിത്രത്തിൽ അടയാളപ്പെടുത്തുന്ന ഒന്നായിരിക്കും. ഈ മഹാമാരിയെ ചെറുക്കാനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു വിനിയോഗിക്കുവാനുമായി എന്റെ ഭാഗത്തു നിന്നുമുള്ള എളിയ സംഭാവനയായ അൻപതു ലക്ഷം രൂപ സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു. താങ്കളുടെ പ്രവർത്തനങ്ങൾ തുടരുക, എല്ലാവിധ ആശംസകളും.’ മോഹൻലാ‍ൽ കത്തിലെഴുതി.

ALSO READ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി മോഹൻലാൽ

ചലച്ചിത്ര രംഗത്തു നിന്ന് ഇതാദ്യമായാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൊറോണ വൈറസ് പ്രതിരോധത്തിനായി പണം കൈമാറുന്നത്. നേരത്തെ സിനിമാമേഖലയിലെ ദിവസവേതനക്കാരെ സഹായിക്കുന്നതിനായി ഫെഫ്കയ്ക്ക് മോഹൻലാൽ പത്തു ലക്ഷം രൂപ കൊടുത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button