Latest NewsNewsIndia

കോവിഡ് രക്ഷയായോ? കാലിത്തീറ്റ കുംഭകോണ കേസില്‍ തടവുശിക്ഷ അനുഭവിക്കുന്ന ലാലു പ്രസാദ് യാദവിന് ജയില്‍ മോചനത്തിന് സാധ്യത

പാറ്റ്ന: ലോകത്ത് മഹാമാരിയായി വ്യാപിക്കുന്ന കോവിഡ് കാലിത്തീറ്റ കുംഭകോണ കേസില്‍ തടവുശിക്ഷ അനുഭവിക്കുന്ന ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന്റെ ജയിൽ മോചനത്തിന് സഹായിച്ചേക്കും.

കോവിഡ് വൈറസ് ബാധ വ്യാപിക്കുന്നതും ശിക്ഷാ കാലാവധി ഏഴു വര്‍ഷം പൂര്‍ത്തിയായവര്‍ക്ക് പരോള്‍ അനുവദിക്കണമെന്ന സുപ്രീംകോടതി ഉത്തരവുമാണ് ലാലുവിന്‍റെ മോചനത്തിന് അനുകൂലമാകുന്ന ഘടകങ്ങള്‍.

നിരവധി രോഗങ്ങള്‍ അലട്ടുന്ന ലാലു പ്രസാദിന് കോവിഡ് വൈറസ് ബാധയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കുടുംബാംഗങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യവും മുതിര്‍ന്ന രാഷ്ട്രീയ നേതാവിന്‍റെ മോചനത്തിന് ബിഹാര്‍ സര്‍ക്കാര്‍ പരിഗണിച്ചേക്കും.

ALSO READ: കൊറോണ വൈറസ് സ്വവർഗാനുരാഗികൾക്കുള്ള ദൈവ ശിക്ഷയെന്ന് അവകാശപ്പെട്ട മന്ത്രിക്ക് ഒരാഴ്ചക്കു ശേഷം വൈറസ് ബാധ സ്ഥിരീകരിച്ചു

ലാലുവിന്‍റെ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അഡ്വക്കേറ്റ് ജനറലിന്‍റെ ഉപദേശം തേടിയിരിക്കുകയാണ്. ആരോഗ്യപരമായ കാരണങ്ങളാല്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് റാഞ്ചിയിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവേശിപ്പിച്ച ലാലു അവിടെ ചികിത്സയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button