ലഖ്‌നൗ : തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് കോവിഡ് സ്ഥിരീകരിച്ച വയോധികന്‍ ആശുപത്രിയില്‍ നിന്നും ചാടിപ്പോയി. സാഫിദ് മിയാന്‍ എന്ന ആളാണ് തുണികൊണ്ട് കയര്‍ ഉണ്ടാക്കി ആശുപത്രിയില്‍ നിന്നും ചാടിപ്പോയത് . ഉത്തര്‍പ്രദേശിലെ ബാഗ്പത് ആശുപത്രിയില്‍ ഐസൊലേഷനില്‍ കഴിഞ്ഞ് വരികയായിരുന്നു ഇയാള്‍. മിയാന്‍ താമസിച്ചിരുന്ന മുകളിലത്തെ നിലയിലെ ഐസൊലേഷന്‍ വാര്‍ഡിന്റെ ജനല്‍ തകര്‍ത്ത് സ്വന്തം തുണികള്‍ കൊണ്ട് കയറുണ്ടാക്കി താഴേക്ക് ഇറങ്ങിയാണ് ആശുപത്രിയില്‍ നിന്നും ചാടിപ്പോയത്.
നേപ്പാളില്‍ നിന്നും തബ്‌ലീഗില്‍ പങ്കെടുക്കുന്നതിനായി എത്തിയതാണ് മിയാന്‍. കഴിഞ്ഞ വെള്ളിയാഴ്ച നടത്തിയ പരിശോധനയിലാണ് ഇയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. 17 പേരടങ്ങുന്ന സംഘത്തോടൊപ്പമാണ് ഇയാള്‍ ഇന്ത്യയില്‍ എത്തിയത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന ബാക്കിയുള്ളവരും നിരീക്ഷണത്തിലാണ്.മിയാന്‍ ആശുപത്രിയില്‍ നിന്നും ചാടിപ്പോയതോടെ ഇയാളുടെ ചിത്രം പ്രചരിപ്പിക്കുകയും തിരിച്ചറിയുന്നവര്‍ പോലീസിനെ അറിയിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് പ്രദേശത്തെ ചെങ്കല്‍ചൂളയില്‍ നിന്നുമാണ് മിയാനെ കണ്ടെത്തിയത്.
കൊല്ലം കളക്ടര്‍ക്കെതിരെ പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തരമന്ത്രിക്കും ഗവര്‍ണര്‍ക്കും പരാതി നൽകി
ഇയാളെ അറസ്റ്റ് ചെയ്ത് വീണ്ടും ആശുപത്രിയില്‍ ആക്കിയതായി ബാഗ്പത് പോലീസ് അറിയിച്ചു.കഴിഞ്ഞ ദിവസം ഹരിയാനയിലെ കര്‍ണലിലെ ആശുപത്രിയില്‍ നിന്ന് സമാന രീതിയില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച 55 കാരന്‍ ആറാം നിലയില്‍ നിന്ന് താഴേക്കിറങ്ങാനുള്ള ശ്രമത്തിനിടെ പിടിവിട്ടുവീണ് മരിച്ചിരുന്നു. തബ്‌ലീഗില്‍ പങ്കെടുത്ത് നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വന്‍ തലവേദനയാണ് സൃഷ്ടിക്കുന്നത്. മൂന്നു സംസ്ഥാനങ്ങൾ ഇവർക്കെതിരെ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.
Post Your Comments