KeralaLatest NewsIndia

കൊല്ലം കളക്ടര്‍ക്കെതിരെ പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തരമന്ത്രിക്കും ഗവര്‍ണര്‍ക്കും പരാതി നൽകി

മാസ്‌ക് ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നുമുള്ള കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം കളക്ടര്‍ ബി. അബ്ദുള്‍ നാസര്‍ നിരന്തരം ലംഘിക്കുകയാണെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

കൊല്ലം: കളക്ടര്‍ ബി. അബ്ദുള്‍ നാസറിനെതിരെ പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തരമന്ത്രി, കേരള ഗവര്‍ണര്‍ എന്നിവര്‍ക്ക് പരാതി.കൊല്ലം ബാറിലെ അഡ്വ. ബി. ഗോപകുമാറാണ് പരാതി നല്കിയിരിക്കുന്നത്.കോവിഡ് ബാധിക്കാതിരിക്കാന്‍ അഞ്ചുപേരില്‍ കൂട്ടം കൂടരുതെന്നും മാസ്‌ക് ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നുമുള്ള കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം കളക്ടര്‍ ബി. അബ്ദുള്‍ നാസര്‍ നിരന്തരം ലംഘിക്കുകയാണെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

ഇക്കാര്യം ചൂണ്ടിക്കാട്ടി സാമൂഹ്യ മാധ്യമങ്ങളിലൂടെ വിമര്‍ശിച്ചെന്ന് ചൂണ്ടിക്കാട്ടി ബിജെപി ദക്ഷിണമേഖല വൈസ് പ്രസിഡന്റ് കൂടിയായ അഡ്വ. ജി. ഗോപകുമാര്‍, അഡ്വ. ബോറിസ് പോള്‍ എന്നിവര്‍ക്കെതിരെ കൊല്ലം കളക്ടര്‍ വെസ്റ്റ് പോലീസിനെക്കൊണ്ട് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുപ്പിച്ചിരുന്നു.ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നതിനിടെയാണ് കളക്ടര്‍ക്കെതിരെ പ്രധാനമന്ത്രിക്ക് അടക്കം പരാതി നല്കിയിരിക്കുന്നത്.

തബ് ലീഗ് സമ്മേളനത്തിന്റെ പേരില്‍ സംസ്ഥാനത്ത് മുസ്ലീങ്ങള്‍ക്കിടയില്‍ മതവിദ്വേഷം; അസമിലെ പ്രതിപക്ഷ എംഎല്‍എ അറസ്റ്റില്‍

അതേസമയം ലോക് ഡൗണ്‍ ലംഘിച്ച്‌ കോവിഡ് പ്രതിരോധത്തിന്റെ പേരില്‍ പരിപാടികള്‍ സംഘടിപ്പിക്കുകയും നിരവധി പേരോടൊപ്പം കളക്ടര്‍ അതില്‍ പങ്കെടുക്കുകയും ചെയ്യുന്നുവെന്നും പരാതിയിൽ പറയുന്നു . ഇതിലൂടെ കോവിഡ് വ്യാപനത്തിനുള്ള സാധ്യത വര്‍ധിക്കുകയാണ്. പൊതുജനത്തിന് മാതൃകയാകേണ്ട കളക്ടര്‍ തന്നെ ഇത്തരത്തില്‍ നിയമം ലംഘിക്കുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും കളക്ടര്‍ക്കെതിരെ കേസെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button