തിരുവനന്തപുരം: ലോക്ക് ഡൗൺ സാഹചര്യത്തിൽ മലബാറിലെ ക്ഷേത്രജീവനക്കാര്‍ക്ക് അടിയന്തര സഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ക്ഷേത്ര ജീവനക്കാർക്ക് അഞ്ച് കോടി രൂപ ചെലവഴിക്കുമെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ബി,സി,ഡി ഗ്രേഡിലുള്ള ക്ഷേത്രങ്ങളിലെ ക്ഷേമനിധി അംഗത്വമുള്ള ജീവനക്കാര്‍ക്കും പണമില്ലാതെ ശമ്പളം മുടങ്ങിയ എ ഗ്രേഡ് ക്ഷേത്രത്തിലെ ജീവനക്കാര്‍ക്കും ക്ഷേമനിധി വഴി 2500 രൂപ അനുവദിക്കും. മാനേജ്‌മെന്റ് ഫണ്ടില്‍നിന്ന് ശമ്പളത്തിന് അര്‍ഹതയുള്ള ക്ഷേത്ര ജീവനക്കാര്‍ക്ക് പതിനായിരം രൂപ സഹായം നല്‍കും.
ഉത്തര മലബാറിലെ കാവുകളുമായി ബന്ധപ്പെട്ട ആചാരസ്ഥാനികള്‍, കോലധാരികള്‍ തുടങ്ങിയവര്‍ക്ക് 3500 രൂപ വീതം നല്‍കും.സാക്ഷരതാ പ്രേരക്മാര്‍ക്കുള്ള ഓണറേറിയം സംസ്ഥാന സാക്ഷരത സമിതിയുടെ ഫണ്ടില്‍നിന്ന് നല്‍കാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
Post Your Comments