ഗുവാഹതി: കൊറോണ നിരീക്ഷണ കേന്ദ്രങ്ങള്‍ക്കെതിരെയും സര്‍ക്കാറിനെതിരെയും വാട്സാപ്പ് ശബ്ദ സന്ദേശത്തില്‍ വിദ്വേഷ പരാമര്‍ശം നടത്തിയതിന് അറസ്റ്റിലായ അസം എം.എല്‍.എ അമീനുല്‍ ഇസ്ലാമിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി. തിങ്കളാഴ്ച രാത്രി കസ്റ്റഡിയിലെടുത്ത ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത് ചൊവ്വാഴ്ച രാവിലെയാണ്. ആള്‍ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രന്‍റ് നേതാവായ അമീനുല്‍ ഇസ്ലാം നാഗോണ്‍ ജില്ലയിലെ ധിങ് നിയോജകമണ്ഡലത്തിലെ എം.എല്‍.എ ആണ്. നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് അമീനുല്‍ ഇസ്ലാം.
അസം സര്‍ക്കാര്‍ ഉണ്ടാക്കുന്ന കൊറോണ നിരീക്ഷണ കേന്ദ്രങ്ങള്‍ അനധികൃത കുടിയേറ്റക്കാരുടെ ‘ഡിറ്റന്‍ഷന്‍’ കേന്ദ്രങ്ങളേക്കാള്‍ മോശമായ അവസ്ഥയിലാണെന്ന് വാട്സാപ്പ് ശബ്ദസന്ദേശത്തില്‍ ഇയാള്‍ പറയുന്നുണ്ട്.ഐസലോഷന്‍ വാര്‍ഡുകള്‍ തടങ്കല്‍പാളയങ്ങളാണ് എന്നീ വിദ്വേഷം പരത്തുന്നതും തെറ്റിദ്ധാരണ ജനിപ്പിക്കുന്നതുമായ പ്രസ്താവനകളാണ് അമീനുള്‍ നടത്തിയതെന്നും സംസ്ഥാന ആഭ്യന്തര വകുപ്പ് വ്യക്തമാക്കി. മുസ്ലിങ്ങള്‍ക്കെതിരെ ബിജെപി സര്‍ക്കാര്‍ ഗൂഢാലോചന നടത്തുകയാണെന്നും നിസാമുദ്ദീനിലെ മതചടങ്ങില്‍ പങ്കെടുത്തു മടങ്ങിയെത്തിയവരെ ആരോഗ്യപ്രവര്‍ത്തകര്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങളില്‍ പീഡിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിക്കുന്നു.
മാത്രമല്ല ആരോഗ്യമുള്ള വ്യക്തികളെയും കൊറോണ വൈറസ് രോഗികളായി ചിത്രീകരിക്കാന്‍ അവര്‍ക്ക് കുത്തിവയ്പ്പുകള്‍ നല്‍കുന്നുണ്ടെന്നും ഇയാൾ ആരോപിക്കുന്നു.അതേസമയം ആകെ 24 പേരാണ് അസമില്‍ നിന്നും തബ് ലീഗ് സമ്മേളനത്തിന് പോയതായി നിലവില്‍ കിട്ടിയിരിക്കുന്ന വിവരം. ഇവരാരും ആരോഗ്യപ്രവര്‍ത്തകരോട് സഹകരിക്കാത്തതിനാല്‍ കര്‍ശന നിയമനടപടിയാണ് സംസ്ഥാനം സ്വീകരിച്ചിരിക്കുന്നത്. നിസാമുദ്ദീന്‍ മര്‍ക്കസിലെ ആര്‍ക്കും കൊറോണയില്ല. ആകെ ഒരാളാണ് മരിച്ചത്.
അതും മറ്റു രോഗങ്ങളാലാണ്. നഴ്‌സുമാര്‍ മന:പൂര്‍വ്വം മരുന്നുകള്‍ കുത്തിവച്ച് സമ്മേളനത്തിന് പോയവരെ രോഗികളാക്കുകയാണെന്നും അമീനുള്‍ പ്രചരിപ്പിച്ചിരുന്നു.കൊറോണ രോഗികളുടെ നിരീക്ഷണത്തിനായി അസം ഗവണ്‍മെന്റ് രണ്ട് സ്റ്റേഡിയങ്ങളില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതില്‍ ഗുവാഹതിയിലെ ഒരു സ്റ്റേഡിയത്തില്‍ 2000 കിടക്കകള്‍ സജ്ജീകരിച്ചിട്ടുണ്ട്. 33 ജില്ലകളിലും കൊറോണ രോഗബാധിതര്‍ക്കായി പ്രത്യേക സംവിധാനം ഉണ്ടാക്കുന്നുണ്ട്.
Post Your Comments