Devotional

വീട്ടിൽ പൂജമുറി പണിയുമ്പോൾ പാലിക്കേണ്ട ചിട്ടകള്‍

വീട്ടിലെ പൂജാമുറിയും പൂജകളും കൃത്യമായ ഫലം തരണമെങ്കില്‍ ചില പ്രത്യേക കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. എപ്പോഴും പടിഞ്ഞാറോട്ടു തിരിഞ്ഞു നിന്നും പ്രാര്‍ത്ഥിയ്ക്കുന്ന വിധത്തില്‍ പൂജാമുറി പണിയുക. അതായത് പൂജാമുറി കിഴക്കോട്ടഭിമുഖമായി. പൂജാമുറിയില്‍ ഏറെ വലിപ്പമുള്ള വിഗ്രഹങ്ങള്‍ വെക്കരുത് . പ്രത്യേകിച്ചു ശിവലിംഗം വയ്ക്കുകയാണെങ്കില്‍ തള്ളവിരലിന്റെ വലിപ്പത്തേക്കാള്‍ വലുതായി വെക്കരുത് .

സൂര്യപ്രകാശം ഏതെങ്കിലും ഒരു നേരത്തെങ്കിലും പൂജാമുറിയില്‍ പതിക്കണം. നല്ല കാറ്റും വെളിച്ചവും വരുന്ന രീതിയില്‍ വേണം ഇതു പണിയാന്‍. അല്ലെങ്കില്‍ ദോഷങ്ങളാണ് ഫലം. സൂര്യരശ്മികള്‍ പൂജാമുറിയില്‍ നേരിട്ടു പതിയ്ക്കുന്ന വീടുകളില്‍ നെഗറ്റീവ് ഊര്‍ജമുണ്ടാകില്ല. കാരണം സൂര്യരശ്മികള്‍ക്ക് എല്ലാ ദോഷങ്ങളേയും മാറ്റാനുള്ള കഴിവുണ്ട്. പഴയ പൂക്കളോ, കൃത്രിമപൂക്കളോ പഴയ വെള്ളമോ പൂജാമുറിയില്‍ ഉപയോഗിക്കരുത്. എന്നാല്‍ തുളസിയും ഗംഗാജലവും ഇത്തരത്തിലുള്ളതാണെങ്കിലും ഉപയോഗിക്കാം .

മണപ്പിച്ചതോ നല്ലതല്ലാത്തതോ ആയ പുഷ്പങ്ങള്‍ പൂജാമുറിയില്‍ ഉപയോഗിക്കരുത്. ഇത് ഏറെ ദോഷം വരുത്തും. മരിച്ചവരുടെയോ കാരണവന്മാരുടേയോ ചിത്രങ്ങള്‍ പൂജാമുറിയില്‍ സൂക്ഷിക്കരുത്. ഇവ എപ്പോഴും തെക്കുഭാഗത്തു മാത്രം സൂക്ഷിയ്ക്കുക. പൂജാമുറിക്കു സമീപത്തായി യാതൊരു കാരണവശാലും ബാത്‌റൂം പാടില്ല. പൂജാമുറിയില്‍ ഇരുന്നു പ്രാര്‍ത്ഥിയ്ക്കാനുള്ളത്ര സ്ഥലമെങ്കിലും വേണം. കോണിപ്പടിയ്ക്കു കീഴെയായും വേണ്ട.

shortlink

Related Articles

Post Your Comments

Related Articles


Back to top button