Latest NewsNewsIndia

ഞങ്ങൾ ആക്രമിക്കില്ല; കോവിഡ് പശ്ചാത്തലത്തിൽ വെടിനിര്‍ത്തലിന് സര്‍ക്കാരിന്റെ മറുപടി തേടി മാവോയിസ്റ്റുകൾ

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ വെടിനിര്‍ത്തലിന് സര്‍ക്കാരിന്റെ മറുപടി തേടി മാവോയിസ്റ്റുകൾ. നിലവിൽ രാജ്യത്തെ സുരക്ഷാ വിഭാഗങ്ങള്‍ക്ക് നേരെ മാവോയിസ്റ്റുകള്‍ താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. സി.പി.ഐ മാവോയിസ്റ്റ് മാല്‍ക്കന്‍ഗിരി-കൊറാപുട്- വിശാഖ ഡിവിഷണല്‍ കമ്മിറ്റി സെക്രട്ടറി കൈലാസത്തിന്റെ പേരിലുള്ള പ്രസ്താവനയാണ് പുറത്തുവന്നിരിക്കുന്നത്.

സി.പി.ഐ മാവോയിസ്റ്റ്, പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ലാ ആര്‍മി, മറ്റ് വിഭാഗങ്ങള്‍ എന്നിവയില്‍ നിന്നൊന്നും സുരക്ഷാ സേനയ്ക്ക് നേരെ ആക്രമണം ഉണ്ടാകില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. തെലുങ്ക് ഭാഷയില്‍ എഴുതിയ കുറിപ്പ് മാധ്യമങ്ങള്‍ക്ക് വിതരണം ചെയ്തു. അതേസമയം സുരക്ഷാ സേന ആക്രമണം നടത്തിയാല്‍ തിരിച്ചടിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. വെടിനിര്‍ത്തലിന് സര്‍ക്കാരിന്റെ മറുപടിയും ഇവര്‍ തേടിയിട്ടുണ്ട്.

വിശാഖപട്ടണത്ത് ചിലയിടത്ത് പതിച്ച പോസ്റ്ററുകളില്‍ ജനങ്ങളോട് നിരന്തരം സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച്‌ കൈ കഴുകാന്‍ മാവോയിസ്റ്റുകള്‍ ആവശ്യപ്പെടുന്നു. മാസ്ക് ധരിക്കാന്‍ പരമാവധി ശ്രമിക്കണമെന്നും പോസ്റ്ററിലുണ്ട്. വിവാഹം അടക്കമുള്ള ചടങ്ങുകള്‍ ഒഴിവാക്കണം. സാമൂഹ്യ അഖലം പാലിക്കണം. ചുമ, ജലദോഷം, പനി തുടങ്ങിയ എന്തെങ്കിലും രോഗലക്ഷണം കാണുന്നുണ്ടെങ്കില്‍ ഡോക്ടറെ കാണണം.

ALSO READ: നിസാമുദ്ദീന്‍ മര്‍കസിലെ സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക് കോവിഡ് ബാധിച്ച സംഭവത്തില്‍ തബ്​ലീഗ്​ ജമാഅത്ത്​ നേതാവിന് വീണ്ടും നോട്ടീസ്

തുറസായ സ്ഥലത്ത് തുപ്പരുത്, ഗ്രാമങ്ങളില്‍ ശുചിത്വം പാലിക്കണം, വെള്ളം തിളപ്പിച്ച്‌ മാത്രമേ കുടിക്കാവൂ തുടങ്ങിയ നിര്‍ദ്ദേശങ്ങളും പോസ്റ്ററുകളിലുണ്ട്. ആരാണ് കോവിഡ് പടര്‍ത്തിയതെന്ന് ചിന്തിക്കാന്‍ ജനങ്ങളോട് കൈലാസം ആവശ്യപ്പെട്ടു. രാഷ്ട്രീയ പാര്‍ട്ടികള്‍ രോഗവ്യാപനം തടയാന്‍ ഒന്നും ചെയ്യുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button