Latest NewsIndiaNews

ഗോ കൊറോണ ഗോ.. ‘ഐക്യദീപം’ പരിപാടിയ്ക്കിടെ ആകാശത്തേക്ക് വെടിയുതിര്‍ത്ത വനിതാ നേതാവിനെതിരെ കേസ്; ഇത് ദീപാവലിയാണെന്ന് തനിക്ക് തോന്നിയെന്ന് നേതാവ്

ബൽ‌റാം‌പൂർ (ഉത്തർ‌പ്രദേശ്) • പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ‘ഐക്യദീപം’ പരിപാടിയ്ക്കിടെ ആകാശത്തേക്ക് വെടിയുതിര്‍ത്ത ഭാരതീയ ജനതാ പാർട്ടി (ബി.ജെ.പി) നേതാവ് മഞ്ജു തിവാരിക്കെതിരെ ഉത്തർപ്രദേശ് പോലീസ് എഫ്‌.ഐ‌.ആർ ഫയൽ ചെയ്തു.ഉത്തർപ്രദേശിലെ ബൽറാംപൂരിലെ ബി.ജെ.പിയുടെ വനിതാ നേതാവാണ് തിവാരി. പിസ്റ്റൾ ഉപയോഗിച്ച് വായുവിൽ വെടിയുതിർക്കുന്ന വീഡിയോ തിങ്കളാഴ്ച വൈറലായതിന് പിന്നാലെയാണ് കേസെടുത്തത്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) വകുപ്പ് 286, ആയുധ നിയമത്തിലെ വകുപ്പ് 30 എന്നിവ പ്രകാരം തിങ്കളാഴ്ച ബൽ‌റാംപൂരിലെ കോട്‌വാലി നഗർ പോലീസാണ് മഞ്ജുവിനെതിരെ കേസെടുത്തത്.

കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള പോരാട്ടത്തിൽ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘രാത്രി 9 മണി 9 മിനിറ്റ്’ അഭ്യർത്ഥനയ്ക്ക് മറുപടിയായി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള ആളുകൾ ഞായറാഴ്ച വീടുകളില്‍ ദീപം തെളിയിച്ചിരുന്നു.

സംഭവം വിവാദമായതോടെ മഞ്ജു ക്ഷമാപണവുമായി രംഗതെത്തി , “നഗരം മുഴുവൻ മെഴുകുതിരികളും മൺചിരാതുകളും കൊണ്ട് പ്രകാശിക്കുന്നത് ഞാൻ കണ്ടു. ഇത് ദീപാവലിയാണെന്ന് എനിക്ക് തോന്നി, ആ സന്തോഷത്തിൽ നിന്ന് വായുവിലേക്ക് നിറയൊഴിച്ചു. എന്റെ തെറ്റ് ഞാൻ അംഗീകരിച്ച് ക്ഷമ ചോദിക്കുന്നു”- അവര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button