KeralaLatest NewsNews

മുഖ്യമന്ത്രി പിണറായി ദീപം തെളിയിച്ചത് പാര്‍ട്ടിയ്ക്ക് പേരുദോഷമുണ്ടാക്കിയെന്ന് പി.ജയരാജന്‍ പറഞ്ഞോ? സത്യാവസ്ഥ ഇതാണ്

തിരുവനന്തപുരം • പ്രാധനമന്ത്രി ആഹ്വാനം ചെയ്ത ഐക്യദീപവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ സഹകരിച്ചതുമായി ബന്ധപ്പെട്ട് സി.പി.എം നേതാവ് പി.ജയരാജന്റെ പേരില്‍ വ്യാജ പ്രചാരണം. മുഖ്യമന്ത്രി പിണറായി ദീപം തെളിയിച്ചത് പാര്‍ട്ടിയ്ക്ക് പേരുദോഷമുണ്ടാക്കിയെന്ന് പി.ജയരാജന്‍ പറഞ്ഞതായാണ് പ്രചാരണം. ഏഷ്യാനെറ്റ് ന്യൂസിന്റെ ലോഗോ ഉപയോഗിച്ച് വ്യാജ സ്ക്രീന്‍ഷോട്ട് നിര്‍മ്മിച്ചാണ് പ്രാചാരണം നടക്കുന്നത്.

സംഭവത്തെക്കുറിച്ച് ജയരാജന്റെ പ്രതികരണം ഇങ്ങനെ, ” അൽപനേരം മുൻപാണ് എന്റെ ഫോട്ടോ വെച്ചുകൊണ്ട് ഏഷ്യാനെറ്റ് ചാനലിന്റെ ലോഗോ ഉൾപ്പടെ ഉപയോഗിച്ച് കൊണ്ട് ഒരു വ്യാജ പോസ്റ്റർ പ്രചരിക്കുന്നത് ശ്രദ്ധയിൽ പെട്ടത്.മുഖ്യമന്ത്രി സ:പിണറായിക്കെതിരായി ഞാൻ പ്രതികരിച്ചു എന്ന നിലയിലാണ് പോസ്റ്റർ”.

വ്യാജ പോസ്റ്ററിന് പിന്നില്‍ കോണ്‍ഗ്രസ് ഐ.ടി സെല്‍ ആണെന്ന് ജയരാജന്‍ ആരോപിച്ചു. ഇതിന് നേതൃത്വം നൽകിയ ഒരാൾ പ്രതിപക്ഷ നേതാവിന്റെ മണ്ഡലത്തിലെ കോൺഗ്രസ്സ് പ്രവർത്തകൻ അരുൺ ശിവനന്ദനാണ്.ഇപി ഖാദർ കുഞ്ഞു,അഹ്മദ്‌ ജെസിൻ ,സാനു ഫോർട്ടലാൻഡർ,ആന്റണി മെബോൺ,കെപികെ മുഹമ്മദ് എന്നീ എഫ്ബി ഐഡികളെ തിരിച്ചറിഞ്ഞിട്ടുണ്ട്.ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ജയരാജന്‍ പറഞ്ഞു.

കൊറോണയെന്ന മഹാമാരിയെ പ്രതിരോധിക്കുന്നതിന് ലോകത്തിന് തന്നെ മാതൃകയായി കേരള മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഘട്ടത്തിലും ഇത്തരം വ്യാജ പോസ്റ്ററുകൾ പ്രചരിപ്പിച്ച് ആനന്ദം കൊള്ളൂന്നവരുടെ രാഷ്ട്രീയ നിലവാര തകർച്ചയാണ് കാണുന്നത്.ഇത്തരക്കാരോട് “ഹാ കഷ്ടം” എന്നല്ലാതെ മറ്റെന്ത് പറയാണെന്നും ജയരാജന്‍ ചോദിച്ചു.

https://www.facebook.com/pjayarajan.kannur/posts/2664907727101814?

shortlink

Related Articles

Post Your Comments

Related Articles


Back to top button