UAELatest NewsNewsGulf

യു.എ.ഇയില്‍ 277 പേര്‍ക്ക് കൂടി കോവിഡ് 19 : ആകെ കേസുകള്‍ 2000 കടന്നു

അബുദാബി• യു.എ.ഇയില്‍ തിങ്കളാഴ്ച 277 പുതിയ കൊറോണ വൈറസ് കേസുകൾ കൂടി രേഖപ്പെടുത്തി. ഇതോടെ രാജ്യത്ത് ആകെ അണുബാധകൾ 2076 ആയി ഉയർന്നതായി ആരോഗ്യ, പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ഒരു ഏഷ്യക്കാരന്റെ മരണം മന്ത്രലായലം സ്ഥിരീകരിച്ചു. ഇതോടെ യു.എ.ഇയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 11 ആയതായും ന്ത്രാലയത്തിന്റെ വക്താവ് ഡോ. ഫരീദ അൽ ഹൊസാനി വെളിപ്പെടുത്തി.

35 കാരനായ മലയാളി യുവാവാണ് ഇന്ന് യു.എ.ഇയില്‍ മരിച്ചത്. പനിയും ന്യുമോണിയയും ബാധിച്ച് അജ്മാനിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രണ്ട് ദിവസം മുന്‍പാണ്‌ ഇയാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചത്.

ഇന്ന് 23 രോഗികള്‍ കൂടി സുഖംപ്രാപിച്ചു. ഇതുവരെ സുഖം പ്രാപിച്ച രോഗികളുടെ എണ്ണം ഇതോടെ 167 ആയി.

കഠിനമായ ശ്വസന, ശ്വാസകോശ പ്രശ്നങ്ങളുള്ള അടിയന്തിര കേസുകളിൽ, പെട്ടെന്നുള്ള പ്രതികരണത്തിനായി താമസക്കാര്‍ എമര്‍ജന്‍സി സര്‍വീസിനെ സമീപിക്കാൻ നിർദ്ദേശിക്കുന്നു. നേരിയ ലക്ഷണങ്ങൾക്ക്, താമസക്കാർ 8001111 എന്ന ആരോഗ്യ മന്ത്രാലയത്തിന്റെ കോൾ സെന്ററുമായോ 8001717 ആരോഗ്യവകുപ്പ് അബുദാബിയുടെ കോൾ സെന്ററുമായോ 800342 എന്ന ദുബായ് ഹെൽത്ത് സെന്റർ കോൾ സെന്ററുമായോ ബന്ധപ്പെടണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button