ന്യൂഡല്‍ഹി: ലോക്ഡൗണ്‍ പിൻവലിക്കുമെന്ന് ഉറപ്പിച്ചു പറയാതെ കേന്ദ്ര മന്ത്രി പ്രകാശ് ജാവ്ദേക്കര്‍. ലോക്ഡൗണ്‍ 21 ദിവസം പൂർത്തിയാകുമ്പോൾ നീട്ടുമോ എന്നാണ് ഏവരും ഉറ്റു നോക്കുന്നത്. ദേശീയ താല്പര്യം മുന്‍നിര്‍ത്തി ഉചിതമായ തീരുമാനം ഉചിതമായ സമയത്ത് പ്രഖ്യാപിക്കുമെന്നാണ് മന്ത്രിസഭ യോഗത്തിനു ശേഷം മന്ത്രി പ്രകാശ് ജാവ്ദേക്കര്‍ വാര്‍ത്തസമ്മേളനത്തില്‍ വ്യക്തമാക്കിയത്.
ലോക സാഹചര്യങ്ങള്‍ ഓരോ മിനിറ്റിലും നിരീക്ഷിക്കുന്നുണ്ട്. ഇതിന് ഉദ്യോഗസ്ഥരുടെ ഉന്നതതല സമിതിയുണ്ട് -ജാവ്ദേക്കര്‍ പറഞ്ഞു. അതേസമയം, ലോക്ഡൗണ്‍ പിന്‍വലിച്ചാലും നിയന്ത്രണം തുടരേണ്ടി വരുമെന്ന സൂചനകളാണ് പുറത്തു വരുന്നത്.
Post Your Comments