തിരുനെല്‍വേലി: മതസ്പര്‍ധ ഉണ്ടാക്കുംവിധം യൂട്യൂബ് ചാനലില്‍ അഭിപ്രായ പ്രകടനം നടത്തിയ യുവാവിനെതിരെ കേസെടുത്തു.തമിഴ്നാട് പൊലീസ് ആണ് കേസെടുത്തത്. മരിദാസ് എന്നയാള്‍ക്കെതിരെയാണ് തിരുനെല്‍വേലി സിറ്റി പൊലീസ് കേസെടുത്തത്.
കോവിഡ് 19, തീവ്രവാദം എന്നിവ സംബന്ധച്ച് മതസ്പര്‍ധ ഉണ്ടാക്കുംവിധം തന്റെ യൂട്യൂബ് ചാനലില്‍ അഭിപ്രായ പ്രകടനം നടത്തിയെന്നാണ് കേസ്. ഐ.പി.സിയുടെ 292 (എ), 295 (എ), 505 (2) വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.
ALSO READ: ഒറ്റദിവസത്തിനിടെ കശ്മീരില്‍ രണ്ട് ഏറ്റുമുട്ടൽ; ഒൻപത് ഭീകരരെ വധിച്ചു
തമിഴക മുസ്ലിം മുന്നേറ്റ കഴകം അംഗമായ കാദറിെന്റ പരാതിയിലാണ് നടപടി. തീവ്രവലതുപക്ഷ കാഴ്ചപ്പാടുള്ളയാളാണ് മരിദാസെന്ന് പരാതിയില്‍ പറയുന്നു.
Post Your Comments