റാസല്‍ഖൈമ: കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി രാവെന്നോ പകലെന്നോ ഇല്ലാതെ കഷ്ടപ്പെടുന്നവരാണ് പൊലീസുകാരും ആരോഗ്യ രംഗത്തെ പ്രവര്‍ത്തകരും. സ്വന്തം ജീവനേക്കളേറെ മറ്റുളളവരുടെ ജീവന്‍ രക്ഷിക്കാന്‍ കഷ്ടപ്പെടുന്ന അവരോട് എത്രതന്നെ നന്ദി പറഞ്ഞാലും മതി വരികില്ല. മാത്രവുമല്ല സ്വന്തം ജീവന്‍ വക വെക്കാതെ രോഗികള്‍ക്കൊപ്പം അവരുടെ ജീവന്‍ രക്ഷിക്കാന്‍ കഷ്ടപ്പെടുന്ന ആരോഗ്യരംഗത്തെ പ്രവര്‍ത്തകര്‍ക്കാണ് ശരിക്കും സല്യൂട്ട് നല്‍കേണ്ടത്. ഇപ്പോള്‍ മനസ്സിന് ഏറെ സന്തോഷം തരുന്ന, കുളിര്‍മ തരുന്ന ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
കടുത്ത നിയന്ത്രണം നിലനില്‍ക്കുന്ന യുഎഇയില്‍ അര്‍ധരാത്രി രണ്ടുമണിക്ക് പൊലീസ് പട്രോള്‍ നടത്തുന്നതിനിടെ അകലെ നിന്ന് ഒരു കാര്‍ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെട്ടു. ജനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലംഘിച്ച് വരുന്നതാണെന്ന് കരുതി പൊലീസ് വാഹനം കാറിനെ പിന്തുടര്‍ന്ന് നിര്‍ത്തി. പിന്നീട് ഉദ്യോഗസ്ഥന്‍ ഡ്രൈവിങ് സീറ്റിലുള്ള വനിതയുടെ അടുത്തെത്തി രേഖകള്‍ ആവശ്യപ്പെട്ടപ്പോള്‍ മാസ്‌ക് അണിഞ്ഞ ഡ്രൈവര്‍ രേഖകള്‍ നല്‍കി.
ഇതെല്ലാം തന്നെ പൊലീസ് കമാന്‍ഡ് ആന്റ് കണ്‍ട്രോള്‍ സെന്ററിലിരുന്ന് തത്സമയം വീക്ഷിച്ചുകൊണ്ടിരിക്കുന്ന റാസല്‍ഖൈമ പൊലീസ് സ്‌പെഷ്യല്‍ ഫോഴ്‌സസ് ഡയറക്ടര്‍ കേണല്‍ യുസഫ് അല്‍ സാബി പൊലീസ് ഉദ്യോഗസ്ഥനോട് വയര്‍ലെസ് സെറ്റിലൂടെ നിങ്ങള്‍ എന്തിനാണ് കാര്‍ തടഞ്ഞതെന്ന് അന്വേഷിച്ചു. ഉദ്യോഗസ്ഥന്‍ രേഖകള്‍ പരിശോധിക്കുകയാണെന്ന് മറുപടിയും നല്‍കി.
രേഖകള്‍ പരിശോധിച്ചപ്പോള്‍ ആണ് അറിയുന്നത് ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്ന ആളാണെന്നും ഷിഫ്റ്റ് പൂര്‍ത്തിയാക്കി വീട്ടിലേക്ക് മടങ്ങുകയാണെന്നും. ഉടനെ ആ ഉദ്യോഗസ്ഥന്‍ മേലധികാരിയോട് വിവരം പറഞ്ഞു. തുടര്‍ന്ന് വയര്‍ലെസ് സെറ്റിലൂടെ വന്ന മറുപടി ഇങ്ങനെയായിരുന്നു അവരെയും ആരോഗ്യ രംഗത്തെ അവരുടെ സഹപ്രവര്‍ത്തകരായ ഓരോരുത്തരെയും ഓര്‍ത്ത് യുഎഇ ജനത മുഴുവന്‍ അഭിമാനം കൊള്ളുകയാണെന്നും അവരോട് പറയണം. നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ.
Post Your Comments