കാബൂള്‍: സിഖ് ഗുരുദ്വാരയ്ക്ക് നേരെ ഭീകരാക്രമണം നടത്തിയ 37 ഭീകരര്‍ പൊലീസ് പിടിയില്‍. ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസന്‍ പ്രൊവിന്‍സിലെ 37 ഭീകരരെയാണ് അഫ്ഗാന്‍ സുരക്ഷാ സേന പിടികൂടിയത്. ഇവർ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണ്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം സിഖ് ഗുരുദ്വാരയ്ക്ക് നേരെ നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഐഎസ്‌കെപി ഭീകര നേതാവ് അസ്ലാം ഫറൂഖിയെ പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് ഇയാളുടെ നേതൃത്വത്തിലുള്ള ഭീകര സംഘത്തെ സുരക്ഷാ സേന പിടികൂടിയത്. ഇവര്‍ ഒളിച്ചു താമസിച്ചിരുന്ന ക്യാമ്പും സൈന്യം തകര്‍ത്തിട്ടുണ്ട്.
പിടിയിലായ പാകിസ്താന്‍ സ്വദേശിയായ അസ്ലം ഫറൂഖിയെ അമേരിക്കന്‍ സുരക്ഷാ ഏജന്‍സിയിലെ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിലാണ് ഭീകര താവളത്തെക്കുറിച്ചുള്ള വിവരം ഇയാള്‍ വെളിപ്പെടുത്തിയത്. വിവരത്തിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാ സേന നടത്തിയ നിര്‍ണ്ണായക നീക്കത്തിനൊടുവിലാണ് ഭീകര സംഘത്തെ പിടികൂടിയത്.
സ്ത്രീകളും കുട്ടികളും പിടികൂടിയ ഭീകര സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഏകദേശം 14 ഓളം സ്ത്രീകളും കുട്ടികളും സംഘത്തില്‍ ഉണ്ടെന്നാണ് വിവരം. അതേസമയം സിഖ് ഗുരുദ്വാരയ്ക്ക് നേരെ ആക്രമണം നടത്തിയ പിടികൂടിയ സുരക്ഷാ സേനയ്ക്ക് അഫ്ഗാന്‍ വൈസ് പ്രസിഡന്റ് അമറുള്ള സലേഹ് അഭിനന്ദനമറിയിച്ചു.
Post Your Comments