Latest NewsNewsBusiness

സഹകരണ ബാങ്കുകളില്‍ നിന്നും എടുത്ത വായ്പ എടുത്തവര്‍ക്ക് ആശ്വാസ വാര്‍ത്ത

തിരുവനന്തപുരം : കോവിഡ് 19-ന്റെ പശ്ചാത്തലത്തില്‍ സഹകരണ സ്ഥാപനങ്ങളില്‍ നിന്നും വായ്പ എടുത്തവര്‍ക്ക് ആശ്വാസ വാര്‍ത്ത. സഹകരണ ബാങ്കുകളില്‍ നിന്നും എടുത്തിട്ടുള്ള വായ്പകള്‍ക്കു സംസ്ഥാന സഹകരണ വകുപ്പ് മൊറട്ടോറിയം പ്രഖ്യാപിച്ചു. 2020 ജനുവരി ഒന്നു മുതല്‍ മേയ് 31 വരെയാണു മൊറട്ടോറിയം. എല്ലാവിധ വായ്പകള്‍ക്കും മൊറട്ടോറിയം ബാധകമാണ്.

read also : മുംബൈ മൊറട്ടോറിയം , വായ്പ തിരിച്ചടവിന് സാവകാശം ലഭിയ്ക്കാന്‍ ഉപഭോക്താക്കള്‍ക്ക് ഇ-മെയില്‍ സൗകര്യം ഒരുക്കി എസ്ബിഐ

മൊറട്ടോറിയം കാലാവധിയില്‍ വായ്പകള്‍ക്കു പിഴ പലിശ ഈടാക്കാന്‍ പാടില്ല. കൂടാതെ നിലവിലുള്ള നിശ്ചിത നിരക്കിലുള്ള പലിശ ബാങ്കുകള്‍ക്കു മൊറട്ടോറിയം കാലാവധിക്കു ശേഷം ഈടാക്കാവുന്നതാണ്. എന്നാല്‍ സഹകരണ സ്ഥാപനങ്ങള്‍ സ്വന്തം ഫണ്ട് ഉപയോഗിച്ചു നല്‍കുന്ന വായ്പകളിലെ പലിശ അതാതു സ്ഥാപനങ്ങളിലെ ഭരണസമിതിയുടെ തീരുമാനമനുസരിച്ചു ആവശ്യമെങ്കില്‍ ഇളവു ചെയ്തു കൊടുക്കാവുന്നതാണെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button