Latest NewsNewsInternational

കോവിഡ് 19 ; ചികിത്സക്കായി പ്രധാനമന്ത്രിയോട് അപേക്ഷയുമായി ട്രംപ് ; ഗൗരവമായി പരിഗണിക്കുമെന്ന് പ്രതീക്ഷയെന്ന് ട്രംപ്

വാഷിംഗ്ടണ്‍: കോവിഡ് 19 ചികിത്സക്കായി കൂടുതല്‍ ഹൈഡ്രോക്സിക്ലോറോക്വിന്‍ വിട്ടു നല്‍കണമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അപേക്ഷിച്ചു. മലേറിയക്കെതിരെയുള്ള മരുന്നാണ് ഹൈഡ്രോക്സിക്ലോറോക്വിന്‍. അമേരിക്കയുടെ ആവശ്യം അവര്‍ ഗൗരവമായി ഇന്ത്യ പരിഗണിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്ന് ട്രംപ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഡോക്ടര്‍മാരോട് സംസാരിച്ചെന്നും മരുന്ന് ആവശ്യപ്പെടുന്നതില്‍ ലജ്ജിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കോവിഡ് 19 സംബന്ധിച്ച് ട്രംപുമായി ഫോണില്‍ സംസാരിച്ചെന്നും ഇന്ത്യയും യുഎസും ഒരുമിച്ച് പോരാടുമെന്നും മോദി ട്വീറ്റ് ചെയ്തു. അമേരിക്കയില്‍ കോവിഡ് മരണം 8000 പിന്നിട്ട സാഹചത്യത്തില്‍ പ്രധാനമന്ത്രി ട്രംപിനെ അനുശോചനമറിയിച്ചു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ആഗോള മരുന്ന് വിതരണ ശൃംഖല മെച്ചപ്പെടുത്തുന്നതിനെ കുറിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി ചര്‍ച്ച ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button