ബ്രിട്ടൻ : കോവിഡ് 19 ബാധിച്ച് പെൺകുട്ടിക്ക് ദാരുണാന്ത്യം. ബ്രിട്ടനിൽ അഞ്ചു വയസുകാരിയാണ് മരിച്ചത്. കുടുംബത്തിന്റെ അഭ്യർഥനപ്രകാരം കുട്ടിയുടെ കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. രാജ്യത്ത് കോവിഡ് ബാധിച്ച് മരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ആളാണ് ഈ പെൺകുട്ടി.
ശനിയാഴ്ച 708 പേർ മരിച്ചതോടെ ബ്രിട്ടണിൽ കോവിഡ് മരണം 4,313 ആയി. ഈ ആഴ്ചയിൽ ഒരു ദിവസം 500 ൽ ഏറെ മരണങ്ങളാണ് റിപ്പോർട്ട് ചെയ്തതിനാൽ അടുത്ത ആഴ്ചയിൽ 10 ദിവസത്തേക്ക് മരണം ഏറ്റവും ഉയർന്നനിരക്കിലാവുമെന്നാണ് സൂചന. ശനിയാഴ്ചയുണ്ടായ മരണങ്ങളിൽ 637 എണ്ണവും ഇംഗ്ലണ്ടിലാണ് റിപ്പോർട്ട് ചെയ്തതെന്ന് നാഷണൽ ഹെൽത്ത് സർവീസ് (എൻഎച്ച്എസ്) അറിയിച്ചു. അതേസമയം 3,735 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതോടെ രാജ്യത്തെ രോഗ ബാധിതരുടെ എണ്ണം 41,903 ആയി ഉയർന്നു.
ലോകത്താകമാനം കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. 12 ലക്ഷം പേര്‍ക്ക് ഇതിനോടകം തന്നെ രോഗം ബാധിച്ചു. മരണസംഖ്യ 64,000 പിന്നിട്ടു. അമേരിക്കയിലും സ്പെയിനിലുമാണ് സ്ഥിതി ഏറ്റവും രൂക്ഷം. ഇന്നലെമാത്രം അമേരിക്കയില്‍ ആയിരത്തിലധികം പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. രോഗികളുടെ എണ്ണം മൂന്ന് ലക്ഷം കടന്നു.
അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് മരണങ്ങളില്‍ ഭൂരിഭാഗവും ന്യൂയോര്‍ക്കില്‍ നിന്നുള്ളതാണ്. 24 മണിക്കൂറിനുള്ളില്‍ അഞ്ഞൂറിലധികം പേര് മരിച്ചു. രോഗികളെ കിടത്താന്‍ സ്ഥലമില്ലാത്തതിനാല്‍ ന്യൂയോര്‍ക്ക് സിറ്റിയില്‍ 4000 കിടക്കകളുള്ള താല്‍ക്കാലിക ആശുപത്രി സ്ഥാപിച്ചു. അഞ്ഞൂറിലധികം പേരാണ് സ്പെയിനില്‍ 24 മണിക്കൂറിനിടെ മരിച്ചത്. മൊത്തം മരണം 11947 ആയി. 1,26,168 പേര് ചികിത്സയിലാണ്. ഫ്രാന്‍സില്‍ 24 മണിക്കൂറിനിടെ അയിരത്തി മുന്നൂറിലധികം പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ ഏഴായിരം പിന്നിട്ടു. ഫ്രാന്‍സും കൊവിഡ് മരണത്തില്‍ ചൈനയെ മറികടന്നു. ഒരു ലക്ഷത്തിനടുത്ത് രോഗികള്‍ ഉണ്ട്. കൊവിഡ് പൊട്ടിപ്പുറപ്പെട്ട ചൈനയില്‍ കഴിഞ്ഞ ദിവസം മുപ്പത് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മൂന്ന് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Post Your Comments