തിരുവനന്തപുരം: കോവിഡ് റാപ്പിഡ് കിറ്റ് എത്തിക്കുന്നതിന് എംപി ഫണ്ടില്‍നിന്ന് തുക അനുവദിച്ച ശശി തരൂരിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് രോഗ ബാധിതരെ കണ്ടെത്താനുള്ള റാപ്പിഡ് ആര്‍റ്റി പിസിആര്‍ കിറ്റ് ആണ് തരൂർ എത്തിച്ചിരിക്കുന്നത്.
ശശി തരൂര്‍ എംപിയുടെ മുന്‍ കൈയ്യാല്‍ റാപ്പിഡ് കിറ്റിന്‍റെ ആദ്യ ബാച്ച് എത്തിയിട്ടുണ്ട്. ആയിരം കിറ്റുകളാണ് ആദ്യ ഘട്ടത്തിലെത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. 2000 കിറ്റുകള്‍ ഞായറാഴ്ചയെത്തും. ഈ കിറ്റുപയോഗിക്കുന്നതു വഴി കോവിഡ് 19 പരിശോധനാഫലം രണ്ടര മണിക്കൂറിനുള്ളില്‍ ലഭിക്കും. നിലവില്‍ ആറ് മുതല്‍ ഏഴു മണിക്കൂറാണ് ഫലം ലഭിക്കുന്നതിന് എടുക്കുന്നത്.
ALSO READ: കോവിഡ് വാര്‍ഡിലേക്ക് തന്നെ ജോലി ചോദിച്ചുവാങ്ങിയ നഴ്‌സിന്റെ അര്‍പ്പണ മനോഭാവത്തെ അഭിനന്ദിച്ച് ലോകം
9000 വ്യക്തിഗത സുരക്ഷാ കിറ്റുകളും 250 ഫ്ളാഷ് തെര്‍മോമീറ്ററുകളും ഇതിനു പുറമെ വരുന്നുണ്ട് എന്ന് അദ്ദേഹം അറിയിച്ചിട്ടുമുണ്ട്. ഇതില്‍ മുന്‍കൈ എടുക്കുകയും എംപി ഫണ്ടില്‍നിന്ന് തുക അനുവദിക്കുകയും ചെയ്ത ശശി തരൂരിനെ ഹാര്‍ദമായി അഭിനന്ദിക്കുന്നു.’ -മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments