കോട്ടയം: ലോക്ക് ഡൗണ്‍ നിര്‍ദേശം ലംഘിച്ച് ജുമാ നമസ്‌കാരത്തിനായി സംഘടിച്ച 23 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഈരാറ്റുപേട്ടയിലെ സ്‌കൂളിലാണ് ജുമാ നമസ്‌കാരം സംഘടിപ്പിച്ചത്. ഈരാറ്റുപേട്ട തന്മയ സ്‌കൂളില്‍ നിന്നാണ് സ്‌കൂള്‍ മാനേജരെ അടക്കം അറസ്റ്റ് ചെയ്തത്.
നേരത്തെ സര്‍ക്കാര്‍ നിര്‍ദ്ദേശം ലംഘിച്ച് പള്ളിയില്‍ പ്രാര്‍ത്ഥന നടത്തിയതിന് കൊച്ചിയില്‍ പുത്തന്‍കുരിശ് കക്കാട്ടുപാറ സെന്റ് മേരീസ് യാക്കോബായ പള്ളി വികാരി ഉള്‍പ്പെടെ ആറ് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. പുലര്‍ച്ചെ അഞ്ചരക്കാണ് പള്ളിയില്‍ പ്രാര്‍ത്ഥന നടത്തിയത്.
Post Your Comments