KeralaLatest NewsIndia

വിലക്ക്‌ ലംഘിച്ച്‌ ജുമാ നമസ്‌കാരം; എസ്‌ഡിപിഐ മണ്ഡലം പ്രസിഡന്റടക്കം 23 പേർ അറസ്‌റ്റിൽ

സ്‌കൂൾ മാനേജരും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു.

കോട്ടയം : ലോക്ക്ഡൗൺ നിർദ്ദേശം ലംഘിച്ച് ജുമാ നമസ്‌കാരത്തിനായി സംഘടിച്ച 23 പേരെ കോട്ടയത്ത് അറസ്റ്റ് ചെയ്തു‌. കോട്ടയം ഈരാറ്റുപേട്ടയിലാണ് സംഭവം. ഈരാറ്റുപേട്ട തന്മയ സ്‌കൂളിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. സ്‌കൂൾ മാനേജരും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. എസ്‌ഡിപിഐ നിയോജകമ മണ്ഡലം പ്രസിഡന്റ്‌ പി എച്ച്‌ ഹസീബ്, സ്കൂൾ മാനേജർ മനക്കൽ കബീർ എന്നിവരുൾപെടെ 23 പേരാണ്‌ അറസ്‌റ്റിലായത്‌. അടച്ചിട്ട ക്ലാസ് മുറിക്കുള്ളിലായിരുന്നു പ്രാര്‍ത്ഥന നടത്തിയത്.

രഹസ്യവിവരത്തെ തുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തിയത്. പ്രധാന ടൗണില്‍ നിന്നും ഉള്ളിലേയ്ക്ക് കയറിയാണ് ഈ സ്‌കൂള്‍. 2 വര്‍ഷം തടവും പതിനായിരം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.പത്തനംതിട്ടയിലും നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച്‌ മത പ്രാര്‍ത്ഥന നടത്തിയവരെ പോലീസ് പിടികൂടിയിട്ടുണ്ട്. കുലശേഖരപേട്ടയില്‍ വിലക്ക് ലംഘിച്ച്‌ മത പ്രാര്‍ത്ഥന നടത്തിയതിന് പത്തുപേരെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കായാണ് ഇവര്‍ ഒത്തുകൂടിയത് എന്നാണ് വിവരം.

കൊല്ലം പരവൂരിലും ലോക്ക്ഡൗൺ നിർദ്ദേശം ലംഘിച്ച് പള്ളിയിൽ നമസ്‌കാരം നടത്തിയതിന് അഞ്ച് പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. പരവൂർ പൊലീസാണ് കേസെടുത്തത്. സർക്കാർ നിർദ്ദേശം ലംഘിച്ച് പള്ളിയിൽ പ്രാർത്ഥന നടത്തിയതിന് വികാരി ഉൾപ്പെടെ ആറ് പേർക്കെതിരെ കൊച്ചിയിൽ കേസെടുത്തിട്ടുണ്ട്‌. പുത്തൻകുരിശ് കക്കാട്ടുപാറ സെന്റ് മേരീസ് യാക്കോബായ പള്ളി വികാരി ടി വർഗീസ് ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കേസെടുത്തത്. പുലർച്ചെ അഞ്ചരക്കാണ് പള്ളിയിൽ പ്രാർത്ഥന നടത്തിയത്.

കൊറോണയെ തോല്‍പ്പിക്കാന്‍ ഞാന്‍ വീണ്ടുമെത്തും: എല്ലാവര്‍ക്കും ആവേശമായി നഴ്‌സ് രേഷ്മ മോഹന്‍ദാസ്: എല്ലാവരേയും ചികിത്സിച്ച് ഭേദമാക്കി; വൃദ്ധ ദമ്പതികളും ആശുപത്രി വിട്ടു

അതേസമയം പായിപ്പാട് മോഡല്‍ സമരം ഇതര സംസ്ഥാന തൊഴിലാളികള്‍ നടത്തുമെന്നു കാണിച്ച്‌ ഒരു ഓണ്‍ലൈന്‍ ചാനല്‍ വഴി വാര്‍ത്ത നല്‍കിയ കെട്ടിടം ഉടമയേയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സ്വന്തം കെട്ടിടത്തില്‍ കഴിയുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് തദ്ദേശ ഭരണ സ്ഥാപനത്തില്‍ നിന്നു ഭക്ഷ്യവസ്തുക്കള്‍ ലഭിക്കാനാണ് ഇത്തരത്തില്‍ പ്രചാരണം നടത്തിയതെന്നു പൊലീസ് അറിയിച്ചു.

കോവിഡ് 19 ജാഗ്രതയുടേയും മുൻകരുതലിന്‍റെയും പശ്ചാത്തലത്തിൽ ആളുകൂടുന്ന ചടങ്ങുകളും പ്രാര്‍ത്ഥനകളും ഒഴിവാക്കണമെന്ന് സര്‍ക്കാരിന്‍റെ കര്‍ശന നിര്‍ദ്ദേശം നിലവിലുണ്ട്. മതനേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ ജില്ലാ ഭരണ കൂടം ഇത് ആവര്‍ത്തിച്ച് ആവശ്യപ്പെടുകയും അവരെല്ലാം അനുകൂലമായി പ്രതികരിക്കുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button