ജനീവ: രാജ്യത്ത് ലോക്ക് ഡൗണ്‍ തുടരുന്ന സാഹചര്യത്തിൽ പാവങ്ങളെ സഹായിക്കാനായി സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച മോദി സര്‍ക്കാരിനെ പ്രശംസിച്ച് ലോകാരോഗ്യ സംഘടന. വലിയ പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോഴും രാജ്യത്തെ ജനങ്ങള്‍ക്ക് കരുതല്‍ നല്‍കുന്ന മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.
കോവിഡ് വ്യാപന സാഹചര്യത്തിൽ ഓരോ രാജ്യങ്ങളും കൈക്കൊണ്ട നടപടികളെക്കുറിച്ച് മദ്ധ്യമങ്ങളോട് വിവരിക്കുകയായിരുന്നു അദ്ദേഹം. ലോക്ക് ഡൗണ്‍ കൂടുതല്‍ ബാധിക്കുക സാധാരണക്കാരെയും സമൂഹത്തിന്റെ താഴെക്കിടയിലുള്ള പാവങ്ങളെയുമാണ്. ഇത്തരക്കാരെ ലോക്ക് ഡൗണ്‍ ബാധിക്കാതിരിക്കാനുള്ള നടപടികളും ഭരണകൂടങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. ഇതില്‍ ഇന്ത്യ സ്വീകരിച്ച നടപടികള്‍ പ്രത്യേകം പ്രശംസനീയമാണ്. അദ്ദേഹം പറഞ്ഞു.
1.7 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് ആണ് ലോക്ക് ഡൗണ്‍ മൂലം പ്രതിസന്ധിയിലാകുന്ന പാവങ്ങളെയും സാധാരണക്കാരെയും സഹായിക്കാന്‍ മോദി സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യങ്ങളും, പാചകവാതകവും സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്നുണ്ട്. ദിവസ വേതനക്കാര്‍ക്കും കര്‍ഷകര്‍ക്കും ഇതിനോടകം തന്നെ ധനസഹായം നല്‍കിക്കഴിഞ്ഞതായും ഗെബ്രിയേസസ് പറഞ്ഞു.
ALSO READ: അരുണാചലില്‍ ആദ്യ കൊറോണ സ്ഥിരീകരിച്ച ആള്‍ തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തെന്ന് സ്ഥിരീകരണം
കോവിഡ് വ്യാപനം തടയാന്‍ എല്ലാ രാജ്യങ്ങളും ശക്തമായ നടപടികളുമായി മുന്‍പോട്ട് പോകുകയാണ്. വൈറസ് ബാധ സ്ഥിരീകരിച്ച രാജ്യങ്ങളില്‍ പലതും പ്രതിരോധ നടപടിയുടെ ഭാഗമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ആളുകള്‍ വീടുകളില്‍ തന്നെ തുടരണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും ഭരണകൂടം നിര്‍ദ്ദേശം നല്‍കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments