തിരുവനന്തപുരം: കൊറോണ ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ സര്‍ക്കാര്‍ വിതരണം ചെയ്യുന്ന സൗജന്യ റേഷനരി ഇറക്കാന്‍ കൂടുതല്‍ കൂലി ചോദിച്ച് സി.ഐ.ടി.യു തൊഴിലാളികള്‍. കൂലി കൂടുതല്‍ ചോദിച്ചതിനാല്‍ തിരുവനന്തപുരം നെടുമങ്ങാട് ഗോഡൗണിലേക്കെത്തിയ ലോഡ് ഇറക്കാനായില്ല. തിരുവനന്തപുരത്തെ റേഷന്‍ കടകളിലേക്കുള്ള ലോഡാണ് ഇറക്കാൻ സാധിക്കാതിരുന്നത്.
ALSO READ: അരുണാചലില്‍ ആദ്യ കൊറോണ സ്ഥിരീകരിച്ച ആള്‍ തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തെന്ന് സ്ഥിരീകരണം
രാവിലെ 10 മണിക്ക് എത്തിയ ലോഡാണ് ഇപ്പോഴും കെട്ടിക്കിടക്കുന്നത്. മൂന്ന് ലോഡ് റേഷനരിയാണ് ഇറക്കാനാവാതെ കെട്ടിക്കിടക്കുന്നത്. സാധാരണ ഇറക്കുന്ന കൂലിക്ക് പുറമെ കൂലി ചോദിച്ചതാണ് തര്‍ക്കത്തിന് കാരണം
Post Your Comments