കോവിഡ് ലോക്ഡൗണില്‍ കുടുങ്ങിയ ഭര്‍ത്താവിനെ ഭാര്യ വീടിനകത്തു കയറ്റാതെ പുറത്താക്കി : ഒടുവില്‍ തുണയായി പൊലീസും ആരോഗ്യ പ്രവര്‍ത്തകരും : സംഭവം കേരളത്തില്‍

കാസര്‍കോട് : കോവിഡ് ലോക്ഡൗണില്‍ കുടുങ്ങിയ ഭര്‍ത്താവിനെ ഭാര്യ വീടിനകത്തു കയറ്റാതെ പുറത്താക്കി . ഒടുവില്‍ തുണയായി പൊലീസും ആരോഗ്യ പ്രവര്‍ത്തകരും . സംഭവം കേരളത്തില്‍. മധൂര്‍ പഞ്ചായത്തിലെ ഷിരിബാഗിലുവില്‍ വാടക ക്വാര്‍ട്ടേഴ്സിലാണ് സംഭവം. കോഴിക്കോട് ഹോട്ടല്‍ ജോലിയാണെന്നു പറയുന്ന 55 പ്രായമുള്ളയാള്‍ ആണ് കഴിഞ്ഞ ദിവസം രാത്രിയില്‍ ക്വാര്‍ട്ടേഴ്‌സില്‍ എത്തിയത്. എന്നാല്‍ ഇയാളെ അകത്തുകയറ്റാതെ 3 മക്കളുടെ അമ്മയായ ഭാര്യ വാതില്‍ അടയ്ക്കുകയായിരുന്നു.

ചെലവിനു നല്‍കാതെ അകന്നു നില്‍ക്കുകയാണെങ്കിലും കോവിഡ് കാലമായതിനാലാണ് വാതിലടച്ചു പുറത്താക്കിയതെന്നും ഭാര്യ പറയുന്നു. ആ രാത്രിയില്‍ വരാന്തയില്‍ കിടന്നുറങ്ങി. വിവരം സാമൂഹിക പ്രവര്‍ത്തകര്‍ പൊലീസിനെയും ആരോഗ്യ പ്രവര്‍ത്തകരെയും അറിയിച്ചു. പൊലീസ് ഗൃഹനാഥനെ പഞ്ചായത്തിന്റെ മായിപ്പാടി ഡയറ്റിന്റെ കോവിഡ് കെയര്‍ സെന്ററിലാക്കി.

ഉച്ചയ്ക്കും രാത്രിയിലും പഞ്ചായത്തിന്റെ സാമൂഹിക അടുക്കളയില്‍ നിന്നു ഭക്ഷണം കിട്ടുന്നു. രാവിലെയും വൈകിട്ടും ഡയറ്റ് അധ്യാപകന്‍ സന്തോഷ് ചായയും പലഹാരവും എത്തിക്കും. ഭക്ഷണം എത്തിക്കുന്നവരോട് ഭാര്യയ്ക്കും മക്കള്‍ക്കും ഭക്ഷണം കിട്ടുന്നുണ്ടോയെന്ന് ഇയാള്‍ ചോദിക്കുന്നുണ്ട്. കോവിഡ് കാലമായതിനാല്‍ ഭാര്യയുടെയും മക്കളുടെയും ആരോഗ്യ സുരക്ഷയെക്കുറിച്ചുള്ള ആകുലതയും ഇയാള്‍ ആരോഗ്യ പ്രവര്‍ത്തകരോട് പങ്കുവെക്കുന്നു.

Share
Leave a Comment