ഹൈദരാബാദ്: കോവിഡ്-19 നെ 14 ദിവസത്തെ മരുന്നില്‍ പ്രതിരോധിയ്ക്കാം. ജനങ്ങള്‍ക്ക് അശാസ്ത്രീയ വിവരങ്ങള്‍ നല്‍കി ആന്ധ്ര മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി
കൊറോണ വൈറസിനെ കുറിച്ചോര്‍ത്ത് ആരും പരിഭ്രാന്തരാകേണ്ടതില്ലെന്നും 14 ദിവസം മരുന്നു കഴിച്ചാല്‍ ഭേദമാക്കാവുന്ന രോഗമാണ് ഇതെന്നും ജഗന്‍ മോഹന്‍ റെഡ്ഡി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Read also : കോവിഡ് 19 വൈറസ് വായുവില്‍ മണിക്കൂറുകളോളം തങ്ങി നില്‍ക്കും
40000 പേരുടെ മരണത്തിനിടയാക്കിയ കൊറോണ വൈറസിനെ സാധാരണ പനിയുമായി താരതമ്യം ചെയ്ത് സംസാരിക്കുകയായിരുന്നു ജഗന്‍മോഹന്‍ റെഡ്ഡി. ‘കൊറോണ ചികിത്സിച്ചു ഭേദമാക്കാവുന്ന രോഗമാണ്. 14 ദിവസം മരുന്ന് തുടര്‍ച്ചയായി കഴിക്കുകയാണെങ്കില്‍ രോഗം ഭേദമാകും. അതിനാല്‍ പരിഭ്രാന്തരാകേണ്ടതില്ല’. ജഗന്‍മോഹന്‍ പറഞ്ഞു. ചില രാജ്യത്തെ പ്രസിഡന്റുമാര്‍ക്ക് വരെ രോഗം പിടിപെട്ടിരുന്നു എന്നാല്‍ സാധാരണ പനി മാറിയപോലെ കൊറോണരോഗവും മാറി സുഖം പ്രാപിച്ചെന്നും ജഗന്‍മോഹന്‍ പറഞ്ഞു.
Post Your Comments