Latest NewsNewsIndia

കോവിഡ് ബാധിച്ചവർക്കെതിരെ വ്യാജ സന്ദേശം പ്രചരിപ്പിച്ചവര്‍ പിടിയിൽ

ഭദ്രക് : കൊവിഡ് 19 വൈറസ് ബാധിച്ചവർക്കെതിരെ വ്യാജ സന്ദേശം പ്രചരിപ്പിച്ചവര്‍ പിടിയിൽ. ഒഡീഷയിലെ ഭദ്രകിൽ മൂന്നു പേരാണ് അറസ്റ്റിലായത്. ഇവരിൽ ഒരു സ്ത്രീയും ഉൾപ്പെടുന്നു. സമൂഹ മാധ്യമങ്ങളിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള സന്ദേശങ്ങളാണ് ഇവര്‍ പ്രചരിപ്പിച്ചതെന്ന് ഭദ്രക് പോലീസ് അറിയിച്ചു.

രാജ്യത്ത് വരാനിരിക്കുന്നത് അതിനിര്‍ണായക ദിനങ്ങളെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷവര്‍ധന്‍ പറഞ്ഞു. വൈറസിന്റെ വ്യാപനം നിയന്ത്രിക്കുന്നതിന് നാല് ആഴ്ച വരെ സമയമെടുത്തേക്കും. നിലവില്‍ സമൂഹ വ്യാപനം തടയുന്നതില്‍ ലോക്ക് ഡൗണ്‍ഫലപ്രദമാണ്. രാജ്യത്ത് വിദേശത്ത് നിന്നെത്തിയവരിലും അവരുമായി ബന്ധപ്പെട്ടവരിലുമാണ് രോഗബാധ കണ്ടെത്തിയതെന്നും ആരോഗ്യമന്ത്രി പ്രതികരിച്ചു.

Also read : കോവിഡ് ലോക്ഡൗണില്‍ കുടുങ്ങിയ ഭര്‍ത്താവിനെ ഭാര്യ വീടിനകത്തു കയറ്റാതെ പുറത്താക്കി : ഒടുവില്‍ തുണയായി പൊലീസും ആരോഗ്യ പ്രവര്‍ത്തകരും : സംഭവം കേരളത്തില്‍

കൊവിഡ് രോഗത്തെ പ്രതിരോധിക്കുന്നതിനുള്ള മരുന്നുമായി ബന്ധപ്പെട്ട് നിരവധി പരീക്ഷണങ്ങള്‍ നടക്കുന്നുണ്ട്, എന്നാല്‍ വാക്‌സിനിലേക്ക് ഇതുവരേയും എത്തിയിട്ടില്ല. രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം തുടങ്ങിയ മറ്റ് രോഗങ്ങളുള്ളവരിലാണ് കൊവിഡ് രോഗം കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേ സമയം ലോക് ഡൗണ്‍ കാലവധി നീട്ടുമോയെന്നതിന് മന്ത്രി കൃത്യമായ മറുപടി നല്‍കിയിട്ടില്ല. ഇനിയും കൂടുതല്‍ ദൂരം സഞ്ചരിക്കേണ്ടിയിരിക്കുന്നുവെന്നായിരുന്നു ലോക്ഡൗണ്‍ നീട്ടുമോയെന്നതില്‍ ആരോഗ്യമന്ത്രിയുടെ മറുപടി. ഇന്ത്യയിൽ കൊവിഡ് 19 വൈറസ് ബാധിച്ചവരുടെ എണ്ണം 1965 ആയി ഉയർന്നു, 50പേർ മരണപ്പെട്ടു. 1764 പേര്‍ ചികിത്സയിലുണ്ട്. 151 പേര്‍ക്ക് രോഗം ഭേദമായി.

ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ചേ​രി​യാ​യ മും​ബൈ​യി​ലെ ധാ​രാ​വി​യി​ല്‍ കോ​വി​ഡ്-19 വൈ​റ​സ് ബാ​ധ​യെ​ത്തു​ട​ര്‍​ന്ന് 56 വ​യ​സു​കാ​ര​ന്‍ മ​രി​ച്ചു. ധാ​രാ​വി ബ​ലി​ഗാ​ന​ഗ​ര്‍ എ​സ്‌ആ​ര്‍​എ മേ​ഖ​ല​യി​ല്‍ താ​മ​സി​ച്ചി​രു​ന്ന​യാ​ളാ​ണ് ബു​ധ​നാ​ഴ്ച രാ​ത്രി​യി​ല്‍ മ​രി​ച്ച​ത്. മും​ബൈ​യി​ലെ സ​യ​ണ്‍ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ കൊവിഡ് സ്ഥി​രീ​ക​രി​ച്ച്‌ മ​ണി​ക്കൂ​റു​ക​ള്‍ക്കകമാണ് മ​ര​ണം സം​ഭ​വി​ച്ച​ത്. കോവിഡ് ബാധ സ്ഥിരീകരിച്ചതോടെ ബ്രിഹാന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്. രോഗ ബാധിതന്‍ താമസിച്ച കെട്ടിടം സീല്‍ ചെയ്യാനാണ് പോലീസ് നീക്കം. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബ​ത്തി​ല്‍ എ​ട്ടു പേ​രാ​ണു​ള്ള​ത്. ഇ​വ​രെ​യെ​ല്ലാം ക്വാ​റ​ന്‍റൈ​നി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​ര്‍ താ​മ​സി​ച്ച കെ​ട്ടി​ടവും പ്രദേശവും അ​ട​ച്ച്‌ മു​ദ്ര​വ​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button