Latest NewsNewsInternational

കോവിഡ് 19 ബാധിച്ച് ആറ് ആഴ്ച മാത്രം പ്രായമുള്ള കുഞ്ഞ് മരിച്ചു

ന്യൂയോര്‍ക്ക്: കോവിഡ് 19 ബാധിച്ച് ആറ് ആഴ്ച മാത്രം പ്രായമുള്ള കുഞ്ഞ് മരിച്ചു. അമേരിക്കയിലാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രിയാണ് കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച് മരിച്ചവരില്‍ ഏറ്റവും പ്രായം കുറഞ്ഞയാളാണ് ഈ കുഞ്ഞെന്നാണ് റിപ്പോര്‍ട്ട്.ഒമ്പത് മാസം പ്രായമുള്ള കുട്ടി കഴിഞ്ഞ ആഴ്ച അമേരിക്കയില്‍ മരിച്ചിരുന്നു.

‘കുഞ്ഞിന്റെ മരണം ഹൃദയഭേദകമാണെന്നും കോവിഡ് ബാധയെ തുടര്‍ന്ന് ഇത്രയും പ്രായം കുറഞ്ഞ കുട്ടി മരിക്കുന്നത് ലോകത്തിലെ ആദ്യത്തെ സംഭവമാണിതെന്നാണ് ഞങ്ങള്‍ കരുതുന്നതെന്നും ഗവര്‍ണര്‍ നെഡ് ലാമോണ്ട് ട്വീറ്റ് ചെയ്തു. അമേരിക്കയില്‍ ഇതുവരെ 5110 പേരാണ് മരിച്ചിരിക്കുന്നത്. 215300 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button