
കോഴിക്കോട്•സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ബോബി ഹെലി ടാക്സി സൗജന്യമായി വിട്ടുനൽകുമെന്ന് ഡോ. ബോബി ചെമ്മണൂർ. ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്.അതിർത്തി അടച്ചത് കാരണം കാസറഗോഡ് നിന്ന് കർണാടകയിലെ ആശുപത്രികളിൽ എത്തിക്കാൻ പറ്റാതെ രോഗികൾ മരിച്ച സാഹചര്യത്തിൽ ഈയൊരു സേവനം വളരെ സഹായകമാവും. മറ്റ് അവശ്യ സേവനങ്ങൾക്കും സർക്കാരിന്റെ നിർദ്ദേശപ്രകാരം ഹെലികോപ്റ്റർ നൽകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments