KeralaLatest NewsNews

നിസാമുദ്ദീന്‍ സമ്മേളനം ; കേരളത്തില്‍ 60 പേര്‍ നിരീക്ഷണത്തില്‍ ; വൈറസ് മതം നോക്കി ബാധിക്കുന്നതല്ല, എല്ലാവരും ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ദില്ലിയിലെ നിസാമുദ്ദീനില്‍ തബ് ലീഗ് ജമാഅത്ത് നടത്തിയ മത ചടങ്ങില്‍ കേരളത്തില്‍ നിന്നും പങ്കെടുത്ത 60 പേര്‍ നിരീക്ഷണത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊറോണ വൈറസ് മതം നോക്കി ബാധിക്കുന്നതല്ല. എല്ലാവരും ജാഗ്രത പാലിക്കണം. ഒന്നിച്ച് നിന്ന് ജാഗ്രത പാലിക്കാനാണ് നമ്മുടെ സമൂഹം മൊത്തത്തില്‍ ശ്രദ്ധിച്ചത് . അത് ആ നിലക്ക് തന്നെ തുടരണമെന്നും അദ്ദേഹം വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.

പ്രത്യേക ഉദ്ദേശത്തോടെയുള്ള പ്രചാരണം നടക്കുന്നുണ്ട്. കൂടാതെ സോഷ്യല്‍ മീഡിയയില്‍ അസഹിഷ്ണുതയോടെയുള്ള പ്രചാരണം നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത് ഒഴിവാക്കണമെന്നും തബ് ലീഗ് സമ്മേളനത്തിന്റെ പേരില്‍ സംസ്ഥാനത്ത് പ്രത്യേക ഭയപ്പാട് വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button