ശ്രീരാമചന്ദ്ര ഭഗവാന്‍റെ ജന്മദിനമായി ആഘോഷിക്കുന്ന ശ്രീരാമനവമി ദിവസത്തില്‍ ഏറെ ഭക്തിയോടെ വ്രതം നോറ്റ് രാമനാമം ജപിക്കുന്നത് മോക്ഷപ്രാപ്തിക്കായുള്ള മാര്‍ഗ്ഗമായി കരുതപ്പെടുന്നു. ചൈത്രശുക്ള നവമി മധ്യാഹ്നത്തില്‍ വരുന്ന ദിവസമാണിത്. ജനനശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞ് ശ്രീരാമന്‍ സീതാ ദേവിയെ വിവാഹം ചെയ്തതും ഈ ദിനമാണെന്നും പറയപ്പെടുന്നു. വസന്ത നവരാത്രിയുമായി ബന്ധപ്പെടുത്തിയും ശ്രീരാമനവമി ആഘോഷിക്കപ്പെടാറുണ്ട്. ഭാരതത്തിലെ ചിലയിടങ്ങളില്‍ ശ്രീരാമ നവമി ആഘോഷങ്ങള്‍ ഒന്‍പത് ദിവസം നീണ്ടു നില്‍ക്കുന്നു.
ശ്രീരാമനെ മഹാവിഷ്ണുവിന്‍റെ ഏഴാമത്തെ അവതാരമായാണ് കണക്കാക്കുന്നത്. സൂര്യവംശരാജാവായിരുന്ന ദശരഥന്‍റേയും കൗസല്യയുടേയും പുത്രനായി ജനനം. അസുര രാജാവായ രാവണനെ കൊല്ലുകയായിരുന്നു ശ്രീരാമഅവതാരത്തിന്‍റെ ലക്ഷ്യം.ഭാഗവതത്തിലെ രാമന്‍ അവതാരപുരുഷനാണ്. വാല്മീകിയുടെ രാമായണത്തില്‍ രാമനെ ചിത്രീകരിച്ചിട്ടുള്ളത് ഒരു മാതൃകാ രാജാവായിട്ടാണ് . സ്നേഹപൂര്‍ണമായ പ്രകൃതം, നിസ്വാര്‍ത്ഥമായ പെരുമാറ്റം, സര്‍വോപരി എകപത്നീവ്രതം എന്നിവ അദ്ദേഹത്തെ ആദര്‍ശപുരുഷനാക്കുന്നു.
Post Your Comments