KeralaLatest NewsNews

വിദേശത്ത് അന്തരിച്ച നാല് മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു

കൊച്ചി•യു. എ. ഇ.യിൽ അന്തരിച്ച തോമസ് വർഗ്ഗീസ് (57) (തൃശൂർ) അബ്ദുൾ റസാഖ് (50) (മലപ്പുറം) മനു എബ്രഹാം (27) (ആലപ്പുഴ) വിഷ്ണു രാജ് (26) (കൊല്ലം) എന്നിവരുടെ മൃതദേഹം നാട്ടിലെത്തിച്ചു. ബുധനാഴ്ച രാത്രി എട്ടുമണിയോടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് മൃതദേഹം എത്തിയത്.

ലോക്ക് ഡൗണിനെ തുടർന്ന് പാസഞ്ചർ വിമാനങ്ങൾ നിർത്തലാക്കിയ സാഹചര്യത്തിൽ കാർഗോ എയർലൈൻസ് വഴിയാണ് മൃതദേഹങ്ങൾ എത്തിയതെന്ന് നോർക്ക റൂട്ട്‌സ് സി.ഇ.ഒ. അറിയിച്ചു.

പരേതരുടെ ബന്ധുക്കളെ വീട്ടിൽ നിന്നും കൂട്ടിക്കൊണ്ട് വരുന്നതിനും വിമാനത്താവളത്തിൽ നിന്നും മൃതദേഹം ഏറ്റുവാങ്ങി മടങ്ങിപ്പോകുന്നതിനും നോർക്കയുടെ എമർജൻസി ആംബുലൻസ് സേവനം ഏർപ്പെടുത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button