KeralaLatest NewsNews

കൊറോണ ബാധിച്ച് മരിച്ചയാള്‍ വിവാഹ, മരണാനന്തര ചടങ്ങുകള്‍ക്ക് പുറമേ പ്രൈമറി സ്‌കൂളിന്റെ പി.ടി.എ യോഗത്തിലും പങ്കെടുത്തതായി വിവരം

പ്രവാസികളുമായി ബന്ധമില്ലാത്ത ഇയാള്‍ക്ക് രോഗം എങ്ങിനെ പിടിപ്പെട്ടുവെന്നറിയാതെ ആരോഗ്യവകുപ്പ്

തിരുവനന്തപുരം: കൊറോണ ബാധിച്ച് മരിച്ചയാള്‍ വിവാഹ, മരണാനന്തര ചടങ്ങുകള്‍ക്ക് പുറമേ പ്രൈമറി സ്‌കൂളിന്റെ പി.ടി.എ യോഗത്തിലും പങ്കെടുത്തതായി വിവരം . പ്രവാസികളുമായി ബന്ധമില്ലാത്ത ഇയാള്‍ക്ക് രോഗം എങ്ങിനെ പിടിപ്പെട്ടുവെന്നറിയാതെ ആരോഗ്യവകുപ്പ്. ഇദ്ദേഹത്തിന്റെ മകള്‍ കെ.എസ്.ആര്‍.സി കണ്ടക്ടറാണ്. ഇവര്‍ രണ്ടു ദിവസം ഡ്യൂട്ടി ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. നാട്ടിലെത്തിയ പ്രവാസികളുമായോ വിദേശികളുമായോ ഇദ്ദേഹം ഇടപെട്ടിട്ടില്ലെന്നാണ് വിവരം.

പോത്തന്‍കോട്ട് സമൂഹ്യവ്യാപനം സംഭവിച്ചോ? പ്രതികരണവുമായി ആരോഗ്യമന്ത്രി കെ കെ ഷൈലജ

മാര്‍ച്ച് രണ്ടിന് പോത്തന്‍കോട് വിവാഹചടങ്ങില്‍ പങ്കെടുത്തു, അതേ ദിവസവും മാര്‍ച്ച് 11നും, 18നും, 21നും മരണാന്തര ചടങ്ങുകളില്‍ പങ്കെടുത്തു. കാസര്‍കോട് സ്വദേശിയും ചെന്നൈ സ്വദേശിയും ഇദ്ദേഹം പങ്കെടുത്ത ചടങ്ങിനെത്തിയതായി വിവരമുണ്ട്.

മാര്‍ച്ച് 20 വരെ വീടിന് സമീപമുള്ള പള്ളിയിലും പോയിട്ടുണ്ട്. സമീപത്തെ കവലയിലും ദിവസവും പോയി. ഇയാള്‍ എത്തിയതായി സ്ഥിരീകരിച്ച ബാങ്കുകളിലടക്കം ജോലി ചെയ്തവരോട് നിരീക്ഷണത്തില്‍ പോകാന്‍ നിദ്ദേശിച്ചിട്ടുണ്ട്. ഇയാള്‍ക്ക് എവിടെ നിന്ന് രോഗം പകര്‍ന്നു എന്നറിയാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button