വാഷിംഗ്ടണ്‍ : കൊറോണ വൈറസ് വ്യാപനം ഏറ്റവും തളര്‍ത്തുന്നത് ചൈനയെ. ചൈനയുടെ വളര്‍ച്ച പകുതിയായി കുറുമെന്നാണ് ലോക ബാങ്ക് പുറത്തുവിട്ട റിപ്പോര്‍ട്ട്. കിഴക്കെ ഏഷ്യയിലെ 11 ദശലക്ഷം ആളുകളെ ഇത് ദാരിദ്ര്യത്തിലേക്ക് തളളിവിടുമെന്നും ലോക ബാങ്ക് ചീഫ് എക്കണോമിസ്റ്റ് ആദിത്യ മാറ്റോ പറഞ്ഞു. പ്രതീക്ഷിക്കാതെ വന്ന മഹാമാരി എല്ലാ രാജ്യങ്ങളുടെയും സാമ്പത്തിക വളര്‍ച്ചയെ വലിയ രീതിയില്‍ ബാധിക്കുമെന്നും ലോകബാങ്ക് വ്യക്തമാക്കി.
ചൈനയുടെ വളര്‍ച്ച നിരക്ക് 6.1 ല്‍ നിന്നും 2.3 ലേക്ക് താന്നുവെന്നും ലോക ബാങ്കിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ലോകമെങ്ങുമുളള രാജ്യങ്ങള്‍ ലോക് ഡൗണ്‍ ചെയ്തിരിക്കുകയാണ്. ടൂറിസം, ഗതാഗതം,വ്യാപാരം , അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ എല്ലം നിര്‍ത്തിവച്ചു. ഇതേ തുടര്‍ന്ന് ലോകം ആഗോള സാമ്പത്തിക മാന്ദ്യത്തിലേക്ക് പ്രവേശിച്ചു എന്നും അന്താരാഷ്ട്ര നാണയ നിധി നേരതെ വ്യക്തമാക്കിയിരുന്നു.
Post Your Comments