Latest NewsKeralaNews

ഒ. രാജഗോപാലിന്റെ ഒരുമാസത്തെ വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

തിരുവനന്തപുരം • നേമം എം.എല്‍.എയും മുതിർന്ന ബി.ജെ.പി നേതാവുമായഒ.രാജഗോപാൽ നിയമസഭാ അംഗം എന്ന നിലയ്ക്കുള്ള തന്റെ ഒരു മാസത്തെ വരുമാനം മുഖ്യമന്ത്രിയുടെ കൊറോണ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ തീരുമാനിച്ചു. ഈ വിവരം അദ്ദേഹം സ്പീക്കർ ശ്രീരാമകൃഷ്ണനെ അറിയിച്ചിട്ടുണ്ട്.

അതേസമയം, കോവിഡ് 19 പശ്ചാതലത്തില്‍ വീണ്ടും സാലറി ചാലഞ്ച് നിര്‍ദ്ദേശം മുഖ്യമന്ത്രി മുന്നോട്ട് വച്ചു . സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്ന കാര്യത്തില്‍ മുഖ്യമന്ത്രി യൂണിയന്‍ നേതാക്കളുമായി ചര്‍ച്ച നടത്തിവരികയാണ്.

മുഖ്യമന്ത്രിയുടെ ആവശ്യത്തോട് അനുകൂല സമീപനമാണ് ജീവനക്കാർ സ്വീകരിച്ചിട്ടുള്ളത്. സംസ്ഥാനത്തെ പ്രത്യേക സാഹചര്യത്തിൽ സാമ്പത്തിക പിന്തുണ ആവശ്യമാണെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. സാലറി ചലഞ്ചിനോട് ഭരണ – പ്രതിപക്ഷ സംഘടനകൾ ഇതിനോട് സഹകരിക്കും.

നേരത്തെ പ്രളയദുരതിത്തിനിടെയിലും സംസ്ഥാനത്ത് സാലറി ചലഞ്ച് നിലവിൽ വന്നിരുന്നു. ഇതിനെതിരെ വ്യാപക വിമര്‍ശനവും ഉയര്‍ന്നിരുന്നു. അതിനാല്‍ ഇത്തവണ ഉത്തരവായല്ല സാലറി ചലഞ്ച് നടപ്പാക്കുക, താത്പര്യമുള്ളവർ ചലഞ്ചിൽ പങ്കെടുക്കണമെന്ന പൊതുഅഭ്യർഥനയാണ് മുഖ്യമന്ത്രി നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button