തളിപ്പറമ്പ് ∙ പുതിയ കാറെടുത്തു കൊണ്ട് റോഡിൽ ഇറങ്ങിയ ആളെ കാലും കയ്യും കെട്ടി പോലീസിൽ ഏൽപ്പിച്ചു ചിലർ. കാസർകോട് ആലമ്പാടി സ്വദേശി സി.എച്ച്.റിയാസ് കാറെടുത്ത് റോഡിലിറങ്ങിയതാണ് പുലിവാലായത് . റോഡിലിറങ്ങിയതിന്റെ കാരണം ‘പുതിയതായി വാങ്ങിയ കാറൊന്ന് ഓടിക്കുക എന്നതായിരുന്നു.നിരത്തിൽ വാഹനങ്ങളൊന്നും ഇല്ലാത്തതിനാൽ 100–120 കിലോമീറ്റർ വേഗത്തിലായിരുന്നു ഓട്ടം.
തളിപ്പറമ്പിലെത്തി സ്റ്റേറ്റ് ഹൈവേയിൽ കയറിപ്പോൾ ഓടിക്കാൻ നല്ല റോഡ് കിട്ടിയതിന്റെ ആഹ്ലാദത്തിൽ ഒരു തടസവും മൈൻഡ് ചെയ്തതുമില്ല .കോവിഡ് രോഗികളുടെ എണ്ണം കൂടുതലുള്ള കാസർകോട്ടുനിന്ന് ഒരാൾ വരുന്നതറിഞ്ഞ് നാട്ടുകാർ വഴി തടയുകയായിരുന്നു. ഇരിട്ടി മാലൂരിൽ വച്ച് നാട്ടുകാർ വാഹനം തടയുക മാത്രമല്ല പുതുപുത്തൻ വാഹനം തല്ലി തകർക്കുകയും ചെയ്തു.
തളിപ്പറമ്പ് പൊലീസിന് റിയാസിനെയും വാഹനവും കൈമാറിയെങ്കിലും വാഹനം കസ്റ്റഡിയിൽ എടുത്ത ശേഷം ലോക്ഡൗൺ ലംഘിച്ച കുറ്റം ചുമത്തി റിയാസിനെ വിട്ടയച്ചു. നേരത്തെ വാഹനമോഷണക്കേസിൽ പ്രതിയായിട്ടുണ്ടെങ്കിലും ഇപ്പോൾ ഇയാൾക്കെതിരെ കേസൊന്നും ഇല്ലെന്നാണ് പോലീസ് പറയുന്നത്.
Post Your Comments