Latest NewsKeralaNews

അതിഥി തൊഴിലാളികള്‍ക്കായി ട്രെയിന്‍ ഏര്‍പ്പെടുത്തിയെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിന് പിടിയിലായത് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ

മലപ്പുറം: ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ അതിഥി തൊഴിലാളികള്‍ക്കായി നിലമ്പൂരില്‍ നിന്ന് പ്രത്യേക ട്രെയിന്‍ എര്‍പ്പെടുത്തിയതായി വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച കേസില്‍ അറസ്റ്റിലായത് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ. യൂത്ത് കോണ്‍ഗ്രസ് മുന്‍ എടവണ്ണ മണ്ഡലം സെക്രട്ടറി അലീഷ് ഷാക്കിര്‍ ആണ് അറസ്റ്റിലായത്. നി​രോ​ധ​നാ​ജ്ഞ നി​ല​നി​ല്‍​ക്കു​ന്ന മ​ല​പ്പു​റ​ത്ത് താ​മ​സി​ക്കു​ന്ന ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ ബോ​ധ​പൂ​ര്‍​വം തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് ഇ​യാ​ള്‍ ശ്ര​മി​ച്ച​തെന്നാണ് റിപ്പോർട്ട്.

Read also: തിരുവനന്തപുരത്ത് കൊറോണ സ്ഥിരീകരിച്ചയാളുടെ നില ഗുരുതരം; ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു; വിദേശയാത്ര നടത്തുകയോ വിദേശത്ത് നിന്ന് വന്നവരുമായോ ഇദ്ദേഹത്തിന് സമ്പർക്കമില്ല

ഞാ​യ​റാ​ഴ്ച ച​ങ്ങ​നാ​ശേ​രി​ക്ക് സ​മീ​പം പാ​യി​പ്പാ​ട്ട് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍ കൂ​ട്ട​ത്തോ​ടെ തെ​രു​വി​ലി​റ​ങ്ങി​യ​ത് വിവാദമായിരുന്നു. സം​ഭ​വ​ത്തി​ന് പി​ന്നി​ല്‍ ഗൂ​ഢാ​ലോ​ച​ന​യു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി വ്യക്തമാക്കിയിരുന്നു. അതേസമയം അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍ കൂ​ട്ട​മാ​യി എ​ത്തു​മെ​ന്ന ഭ​യം​മൂ​ലം പോ​ലീ​സ് ഇ​വ​ര്‍ താ​മ​സി​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി. പു​റ​ത്തി​റ​ങ്ങു​ന്ന​വ​രെ പോ​ലീ​സ് കാ​ര്യ​ങ്ങ​ള്‍ പ​റ​ഞ്ഞ് ബോ​ധ്യ​പ്പെ​ടു​ത്തു​ന്നു​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button