അബുദാബി•യു.എ.ഇയില്‍ 41 പുതിയ കൊറോണ വൈറസ് കേസുകള്‍ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം തിങ്കളാഴ്ച അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ കേസുകളുടെ എണ്ണം 611 ആയി. നിർഭാഗ്യവശാൽ, രണ്ട് രോഗികൾ കൂടി രോഗ ബാധമൂലം മരിച്ചതായും മന്ത്രലായം അറിയിച്ചു.
മരിച്ചവരിൽ ഒരാൾ 48 വയസുള്ള അറബ് പൗരനാണ്. ഇദ്ദേഹത്തിന് ഹൃദയ സംബന്ധമായ അസുഖങ്ങളും പ്രമേഹവുമുണ്ടായിരുന്നു. രണ്ടാമത്തെയാള്‍ 42 കാരിയായ ഏഷ്യൻ സ്ത്രീയാണ്. ഇവര്‍ക്കും ഹൃദ്രോഗമുണ്ടായിരുന്നു. ഇതോടെ കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം അഞ്ചായി.
മൂന്ന് രോഗികൾ കൂടി രോഗത്തിൽ നിന്ന് പൂർണമായും സുഖം പ്രാപിച്ചു.
കഴിഞ്ഞ ദിവസം 102 പുതിയ കോവിഡ് -19 കേസുകളും മൂന്ന് ഭേദപ്പെടലും ഒരു മരണവും യു.എ.ഇ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കൊറോണ വൈറസിനായി യുഎഇ രാജ്യത്തൊട്ടാകെ 220,000 ലബോറട്ടറി പരിശോധനകൾ നടത്തിയിയതായി ആരോഗ്യ മന്ത്രലായം അറിയിച്ചു – ഒരു ദശലക്ഷം ആളുകൾക്ക് 22,900 ടെസ്റ്റുകള്‍ എന്ന നിരക്കിലാണിത്. ലോകത്തിലെ രണ്ടാമത്തെ ഉയർന്ന ടെസ്റ്റ് ഡെൻസിറ്റിയാണിതെന്നും മന്ത്രലായം വ്യക്തമാക്കി.
യു.എ.ഇ സ്കൂളുകളിലെ വിദൂര പഠനം നടപ്പ് അധ്യയന വർഷം അവസാനിക്കുന്നതുവരെ തുടരുമെന്നും ഇതേ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
Post Your Comments