സിയോള്‍: വുഹാനില്‍ മാത്രം 42,000 പേര്‍ മരിച്ചിരിക്കുമെന്ന് ചൈനാക്കാര്‍; ചൈനയില്‍ നിന്നും പുറത്ത് വന്നതൊന്നും ശരിയായ കണക്കുകളല്ലെന്ന് തിരിച്ചറിഞ്ഞ് ലോകരാഷ്ട്രങ്ങളും. ചൈന പുറത്തുവിട്ട 3200 കൊറോണ മരണം എന്ന കണക്ക് തീര്‍ത്തും ശരിയല്ലെന്നാണ് ഇപ്പോള്‍ ചൈനയില്‍ നിന്നും പുറത്തുവരുന്ന വിവരങ്ങള്‍. വുഹാനില്‍ മാത്രം 42,000 പേരെങ്കിലും മരിച്ചിരിക്കാന്‍ സാധ്യതയുണ്ടെന്നും അവര്‍ പറയുന്നു.
Read Also : ചൈനയെ പിന്തള്ളി അമേരിക്ക; പതിനയ്യായിരത്തിലേറെ പേർക്ക് പുതുതായി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു
വുഹാനില്‍ പ്രവര്‍ത്തനക്ഷമമായ ഏഴ് ശ്മശാനങ്ങളാണ് ഉള്ളത്. ഇവ ഓരോന്നില്‍ നിന്നും ഓരോ ദിവസവും ചിതാഭസ്മം അടങ്ങിയ 500 കുടങ്ങളാണ് മരിച്ചവരുടെ ബന്ധുക്കള്‍ക്കായി നല്‍കിയിട്ടുള്ളത് എന്നാണ് വുഹാന്‍ നിവാസികള്‍ പറയുന്നത്. അതായത്, ഒരു ദിവസം മാത്രം കൈമാറിയത് 3500 പേരുടെ ചിതാഭസ്മം. ഹാന്‍കോവ്, വുച്ചാങ്, ഹാന്യാങ് തുടങ്ങിയ പ്രദേശങ്ങളിലെ കുടുംബങ്ങളോട് പറഞ്ഞിരിക്കുന്നത് അവരുടെ മരിച്ച ബന്ധുക്കളുടെ ചിതാഭസ്മം ഏപ്രില്‍ 5 ന് മുന്‍പ് ലഭ്യമാക്കാം എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഹാന്‍കോവ് മേഖലയില്‍ മാത്രം രണ്ടു ദിവസങ്ങളിലായി 5000 ചിതാഭസ്മ കുടങ്ങള്‍ നല്‍കിയിരുന്നു എന്നാണ്. പ്രവിശ്യയില്‍ ലോക്ക്ഡൗണിന് അല്പം അയവുവരുത്തിയ സമയത്താണ് ഈ വിവരങ്ങള്‍ പുറത്തുവരുന്നത്.
ഈ വാര്‍ത്ത ശരിയാണെങ്കില്‍ കൊറോണയുടെ പ്രഭാവം നമ്മള്‍ മനസ്സിലാക്കിയതിലും ഭീകരമാണെന്നതിന് സംശയമൊന്നുമില്ല. ഈ മാരകരോഗത്തെ കൂടുതല്‍ ഗൗരവത്തോടെ നേരിടേണ്ടി വരും. എന്നാല്‍ ചൈന യഥാര്‍ത്ഥ കണക്കുകള്‍ മറച്ചുവയ്ക്കുന്നത് രോഗത്തെക്കുറിച്ചുള്ള പഠനത്തെ മാത്രമല്ല, ലോകമൊട്ടാകെ സ്വീകരിച്ചിരിക്കുന്ന പ്രതിരോധ നടപടികളേയും വിപരീതമായി ബാധിക്കും എന്ന് കരുതുന്നവരുമുണ്ട്.
Post Your Comments