KeralaLatest NewsNews

അതിഥി തൊഴിലാളികള്‍ക്ക് യാത്രാസൗകര്യം ഏര്‍പ്പെടുത്തിയെന്ന് വ്യാജപ്രചരണം നടത്തിയ ഒരാൾ അറസ്റ്റിൽ

മലപ്പുറം: അതിഥി തൊഴിലാളികള്‍ക്ക് യാത്രാസൗകര്യം ഏര്‍പ്പെടുത്തിയെന്ന് വ്യാജപ്രചരണം നടത്തിയ കേസില്‍ ഒരാള്‍ അറസ്റ്റിലായി. മലപ്പുറം എടവണ്ണ സ്വദേശി സാക്കിര്‍ തുവ്വക്കാടാണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ കേസെടുത്തിരുന്ന വിവരം മലപ്പുറം ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. തിങ്കളാഴ്ച രാത്രി അതിഥിതൊഴിലാളികള്‍ക്ക് വീടുകളിലേക്ക് പോകാന്‍ ട്രെയിന്‍ ഏര്‍പ്പെടുത്തിയെന്നായിരുന്നു പ്രചരണം. ഇത്തരം വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

Read also: എംസി. വി.എസ്.ഒ.പി ബ്രാന്‍ഡി 60 മി​ല്ലി​ വീതം കപ്പലണ്ടിയോടൊപ്പം മൂന്ന് നേരം; കുറിപ്പടി എഴുതി പുലിവാല് പിടിച്ച് ഡോക്ടർ

shortlink

Related Articles

Post Your Comments

Related Articles


Back to top button