Latest NewsKeralaNews

കോവിഡ് 19 ; ഇനിയും പഠിക്കാതെ ചിലര്‍ ; സെമിനാരിയില്‍ കൂട്ട പ്രാര്‍ത്ഥന ; വൈദികനെയും കന്യാസ്ത്രീകളുമടക്കം 10 പേരെ അറസ്റ്റ് ചെയ്തു

കല്‍പ്പറ്റ: കോവിഡ് 19 വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ കൂട്ടം കൂടരുതെന്നും യോഗങ്ങളും മറ്റും പാടില്ലെന്ന നിര്‍ദേശം നിലനില്‍ക്കെ വയനാട് ജില്ലയിലെ മാനന്തവാടിയില്‍ വിലക്ക് ലംഘിച്ച് സെമിനാരിയില്‍ കൂട്ട പ്രാര്‍ത്ഥന നടത്തി. കോവിഡ് വ്യാപിക്കാതിരിക്കാന്‍ സര്‍ക്കാരും സംഘടനകളും പൊലീസും കഷ്ടപ്പെട്ടു കൊണ്ടിരിക്കുമ്പോളാണ് ഇത്തരമൊരു സംഭവം അരങ്ങേറിയിരിക്കുന്നത്. സംഭവത്തില്‍ വൈദികരും കന്യാസ്ത്രീകളും അടക്കം 10 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ലോകമെമ്പാടും ഭീതിപടര്‍ത്തി വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്ത് ലോക്ക് ഡൗണ്‍ അടക്കം പല കര്‍ശന നടപടികള്‍ എടുത്ത് രാജ്യത്തെ ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുമ്പോളാണ് മാനന്തവാടി വേമത്തെ മിഷനറീസ് ഓഫ് ഫെയ്ത്ത് മൈനര്‍ സെമിനാരിയില്‍ കൂട്ടപ്രാര്‍ത്ഥന നടത്തിയത്. രണ്ട് വൈദികരും, രണ്ട് കന്യാസ്ത്രീകളുമടക്കം 10 പേര്‍ക്കെതിരെയാണ് മാനന്തവാടി പൊലീസ് കേസെടുത്തത്. എന്നാല്‍ പിന്നീട് എല്ലാവരെയും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button