UAELatest NewsNewsGulf

കോവിഡ് 19  പ്രതിരോധം : അണുനശീകരണ പ്രവർത്തനങ്ങൾ, കൂടുതൽ ദിവസത്തേക്ക് നീട്ടി യുഎഇ

അബുദാബി : കോവിഡ് 19   പ്രതിരോധ നടപടികളുടെ ഭാഗമായുള്ള അണുനശീകരണ പ്രവർത്തനങ്ങൾ നീട്ടി യുഎഇ. രാജ്യം മുഴുവന്‍ അണുവിമുക്തമാക്കാന്‍ ലക്ഷ്യമിട്ട് പ്രഖ്യാപിച്ച പദ്ധതി ഏപ്രില്‍ അഞ്ച് വരെ നീട്ടിയതായി  ആഭ്യന്തര മന്ത്രാലയം അറിയിച്ചു.  ഞായറാഴ്ച രാവിലെ ആറ് മണി വരെ ഇത് തുടരുമെന്നായിരുന്നു അദ്യം അറിയിച്ചിരുന്നത്.

ദിവസവും രാത്രി എട്ട് മണി മുതല്‍ പുലര്‍ച്ചെ ആറ് വരെയായിരിക്കും ഇതിനായുള്ള പ്രവർത്തനങ്ങൾ നടക്കുക. ഗതാഗത നിയന്ത്രണം തുടരുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. മെട്രോ ഉള്‍പ്പെടെ രാജ്യത്തെ പൊതുഗതാഗത സംവിധാനങ്ങളെല്ലാം നിര്‍ത്തിവെച്ചിരിക്കുകയാണ്.  വ്യാഴാഴ്ച വൈകുന്നേരം എട്ട് മണിയ്ക്കാണ് വൈറസ് വ്യാപനം നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ടുള്ള അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.

Also read : യേശുവിന്റെ റൂട്ട്മാപ്പ് തയ്യാറാക്കൂ; മതബോധന ക്ലാസിലും കൊറോണ ഇഫക്ട്

യുഎഇയില്‍ 63 പേര്‍ക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ആരോഗ്യ-പ്രതിരോധ മന്ത്രാലയം ശനിയാഴ്ച നടത്തിയ വൈകുന്നേരം വാര്‍ത്താസമ്മേളനത്തിലാണ് കണക്കുകൾ പുറത്തു വിട്ടത്. താടെ രാജ്യത്ത്  രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 468 ആയി. ചികിത്സയിലുണ്ടായിരുന്ന 55 പേർക്ക് രോഗം ഭേദമായി. ന്‍കരുതല്‍ നടപടികള്‍ പാലിക്കുകയും അധികൃതരോട് സഹകരിക്കുകയും ചെയ്യുന്ന രാജ്യത്തെ എല്ലാ താമസക്കാര്‍ക്കും, അണുനശീകരണം ലക്ഷ്യമിട്ടുള്ള ദേശീയ യജ്ഞത്തില്‍ പങ്കാളികളായ പൊലീസ്, സൈനിക, സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും നന്ദി അറിയിക്കുന്നതായി യുഎഇ ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. ഫരീദ അല്‍ ഹുസൈനി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button