വാഷിംഗ്ടൺ: കൊവിഡ് 19(കൊറോണ വൈറസ്) ബാധിച്ച് പിഞ്ച് കുഞ്ഞിന് ദാരുണാന്ത്യം. അമേരിക്കയിൽ ഇല്ലിനോയിലെ ചിക്കോഗോയിൽ ഒരുവയസിൽ താഴെ മാത്രം പ്രായമുള്ള കുട്ടിയാണ് ശനിയാഴ്ച മരിച്ചത്. ആദ്യമായാണ് ഒരു കുഞ്ഞ് കൊവിഡ് ബാധിച്ച് മരിക്കുന്നത്. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് ഇല്ലിനോയിസ് ഗവർണർ അറിയിച്ചു.
Also read : കോവിഡ് 19 വൈറസ് ആദ്യം ബാധിച്ച ചൈനയിലെ വുഹാൻ സാധാരണ നിലയിലേക്ക്
കാലിഫോർണിയയിൽ കഴിഞ്ഞ ആഴ്ച കൊവിഡ് ബാധിച്ച് കൗമാരക്കാരൻ മരിച്ചിരുന്നു. ഫ്രാൻസിൽ 16 വയസുള്ള പെൺകുട്ടിയും മരണപ്പെട്ടിരുന്നു. പ്രായമായവരേയും മറ്റ് രോഗങ്ങളുള്ളവരെയുമാണ് വൈറസ് മാരകമായി ബാധിക്കുന്നതെന്ന് നിരവധി പഠനങ്ങൾ ഇതിനകം കണ്ടെത്തിയിരുന്നു.
അമേരിക്കയിൽ കൊവിഡ് 19 ശക്തമായി തന്നെ വ്യാപിക്കുകയാണ്,19,302 പുതിയ കേസുകളാണ് ശനിയാഴ്ച മാത്രം റിപ്പോർട്ട് ചെയ്തത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 123,428 ആയി. ഇന്നലെ ഒറ്റദിവസം 515പേർ മരിച്ചതോടെ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,211 ആയി ഉയർന്നു. ന്യൂയോർക്കിലാണ് ഏറ്റവും കൂടുതൽ മരണം സംഭവിച്ചിരിക്കുന്നത്. ശനിയാഴ്ച 277 പേർ മരിച്ചു. 7,131 പേർക്ക് രോഗം സ്ഥിരീകരിച്ചു.
Post Your Comments